Image

സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഉന്നതതല സംഘം `ഉഗ്‌മ' ഫെസ്റ്റിവലില്‍

Published on 24 May, 2012
സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഉന്നതതല സംഘം `ഉഗ്‌മ' ഫെസ്റ്റിവലില്‍
ബോഹും: ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയന്‍ ഓഫ്‌ ജര്‍മ്മന്‍ മലയാളി അസോസിയേഷന്റെ (ഉഗ്‌ മ) ആഭിമുഖ്യത്തില്‍ ജൂണ്‍ രണ്‌ട്‌, മൂന്ന്‌, നാല്‌ തീയതികളില്‍ ബോഹുമിലെ പെസ്റ്റലസി കോളജ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇന്ത്യ ഫെസ്റ്റിവലിലും മിസ്‌ ഇന്ത്യ യൂറോപ്പ്‌ -2012 മത്സരവും ബോളിവുഡ്‌ ഷോയും നടക്കും.

ജൂണ്‍ മൂന്നിന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നു മുതല്‍ ആരംഭിക്കുന്ന പരിപാടികള്‍ വൈകുന്നേരത്തോടെ അവസാനിക്കും.

ഇന്ത്യയിലെ പ്രമുഖ ബാങ്കായ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ ഉന്നതല പ്രതിനിധിസംഘം ചെയര്‍മാന്‍ ഡോ. വി.എ. ജോസഫിന്റെയും മാര്‍ക്കറ്റിംഗ്‌ മാനേജര്‍ എ. സോണിയുടെയും നേതൃത്വത്തില്‍ ചടങ്ങില്‍ പങ്കെടുക്കും.

ബാങ്കിന്റെ പ്രവാസി നിക്ഷേപപദ്ധതികള്‍ ജര്‍മ്മന്‍ മലയാളികള്‍ക്കൊപ്പം മറ്റ്‌ ഇന്ത്യക്കാര്‍ക്കും പരിചയപ്പെടുത്തും. പ്രവാസികളില്‍നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനല്ല, മറിച്ച്‌ ബാങ്കിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുകയാണ്‌ ബാങ്കിന്റെ ലക്ഷ്യമെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക്‌ ബാങ്ക്‌ നല്‍കുന്ന പ്രാധാന്യം, ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ ബാങ്കിംഗ്‌ മേഖലയില്‍ ഉപയോഗിക്കുന്നത്‌ സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കും. ആകര്‍ഷകമായ വിവിധ നിക്ഷേപ പദ്ധതികള്‍, ഭവന വായ്‌പ, ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതികളെക്കുറിച്ച്‌ വിശദീകരണം നല്‍കും. ഇന്ത്യഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ സൗജന്യ എന്‍ആര്‍ഐ അക്കൗണ്‌ട്‌ തുടങ്ങാനുള്ള അവസരം ലഭിക്കും. ബാങ്കിന്റെ ഇന്‍ഫര്‍മേഷന്‍ കൗണ്‌ടര്‍ സമ്മേളനത്തില്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.ugmagermany.com
സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഉന്നതതല സംഘം `ഉഗ്‌മ' ഫെസ്റ്റിവലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക