Image

മനഃപൂര്‍വമായ വ്യക്തിഹത്യ: തമ്പി ആന്റണി

Published on 18 April, 2020
മനഃപൂര്‍വമായ വ്യക്തിഹത്യ: തമ്പി ആന്റണി
പ്രശ്‌നമുണ്ടായത് തങ്ങളുടെ ഒരു നഴ്‌സിംഗ് ഹോമില്‍ മാത്രം: തമ്പി ആന്റണി
പല നഴ്‌സിംഗ് ഹോമുകളും തങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ ഒന്നില്‍ മാത്രമാണ് പ്രശ്‌നം ഉണ്ടായിരിക്കുന്നത്--സാഹിത്യകാരനും ചലച്ചിത്ര താരവുമായ തമ്പി ആന്റണി. അത് തങ്ങളുടെ അനാസ്ഥ കൊണ്ടല്ല സംഭവിച്ചത്. പ്രായമുള്ള, പലവിധ രോഗമുള്ളവരണ് അവിടെ അന്തേവാസികള്‍-തമ്പി ആന്റണി ഇ-മലയാളിയോട് പറഞ്ഞു.

(നഴ്‌സിംഗ് ഹോമുകളില്‍ രാജ്യത്താകെ 7000-ല്‍ പരം പേര്‍ മരിച്ചുവെന്നാണു കണക്ക്.അവിടെയൊന്നും ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ നടക്കുന്നതായി അറിവില്ല)

മനഃപൂര്‍വമായ വ്യക്തിഹത്യ എന്ന ഉദ്ദേശ്യത്തോടെയാണ് തനിക്കും ഭാര്യ പ്രേമക്കും എതിരേ വാര്‍ത്ത പടച്ചുവിടുന്നത്.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെഗേറ്റ് വേ നഴ്സിങ്ങ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ആളുകളുടെ ബന്ധുക്കള്‍ക്കു കത്ത് അയച്ചിരുന്നു. അസുഖ ബാധിതര്‍ക്ക് താല്‍ക്കാലികമായ ചികിത്സാ സഹായമാണ് ഇവിടെ ചെയ്യുക. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ഇവരെ ആശുപത്രികളിലേക്കു മാറ്റും. അങ്ങനെ മാറ്റിയ നിര്‍ഭാഗ്യവശാല്‍ ചിലര്‍ അവിടെ മരിക്കുകയായിരുന്നു.

പല ആശുപത്രികളിലും വേണ്ടത്ര ഡോക്ടര്‍മാരോ നഴ്സിങ്ങ് സ്റ്റാഫോ ഇല്ല. പലര്‍ക്കും രോഗം പിടിപെട്ടു. കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആണെങ്കിലും ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഇവര്‍ ജോലിക്കു വരണമെന്നാണ് ഹെല്ത്ത് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞിരിക്കുന്നത്. അങ്ങനെയുള്ളവര്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കണമെന്നാണ് നിയമം.
ഹെല്ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ നിയമം പൂര്‍ണമായി പാലിച്ചു മാത്രമാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

നാളുകളായി ഞങ്ങള്‍ രാവും പകലുംഇവിടെയുള്ള രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ഉറങ്ങിയിട്ടു ദിവസങ്ങളായി. എന്റെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും എല്ലാം ഇവര്‍ക്കൊപ്പമുണ്ട്. മരിച്ച ആളുകളുടെ വേണ്ടപ്പെട്ടവരുടെ നഷ്ടവും വികാരവും നമുക്കു മനസ്സിലാക്കാന്‍ കഴിയും. അവരോടൊപ്പം ആ വേദനയില്‍ പങ്ക്ചരുകയല്ലാതെ എന്തു ചെയ്യാന്‍ കഴിയും.

ഈ രോഗത്തിനെതിരെ ഇപ്പോള്‍ ഒരുമിച്ചു പോരാടുകയാണു ചെയ്യേണ്ടത്. ഞങ്ങള്‍ ഒരു ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. പ്രതിബന്ധങ്ങളുണ്ടായാലും അതു പൂര്‍ത്തീകരിക്കും.

പൊതുസമൂഹത്തില്‍ അറിയപ്പെടുന്ന ഒരാളായതു കൊണ്ടാകാം എനിക്കെതിരെ ഇത്തരത്തിലൊരു വാര്‍ത്ത വന്നത്. ക്രിമിനല്‍ അന്വേഷണം എന്നൊക്കെ പറയുന്നത് നിയമവ്യവസ്ഥയിലെ പ്രയോഗമാണ്. ഞാനൊരു നടന്‍ കൂടിയായതിനാല്‍ ഇത്തരം വാര്‍ത്തകള്‍ നന്നായി കച്ചവടം ചെയ്യാനാകുമെന്ന് ഇക്കൂട്ടര്‍ക്ക് അറിയാം. അതല്ലാതെ വാര്‍ത്തയില്‍ പറയുന്നതുപോലെ ഭീകരാവസ്ഥയൊന്നുമില്ല. അമേരിക്കയിലെ ആയിരക്കണക്കിന് നഴ്സിങ്ങ് ഹോമുകളിലും ഇതേ അവസ്ഥ തന്നെയാണ്.

ഈ സംഭവുമായി ബന്ധപ്പെടുത്തി കുടുംബാംഗങ്ങളടക്കമുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലും സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലും ദുഃഖമുണ്ടെന്നും തമ്പി ആന്റണിപറഞ്ഞു.
Join WhatsApp News
Absolute Jelasoy 2020-04-18 16:44:45
Thampi & Prema! stay focused on your job. Wish you well. It is absolute Jelasoy that rumours are spread about you guys.
Joseph Abraham 2020-04-18 18:50:00
Dear Thampi Sir, It could be a targeting due to many social reasons. Everybody knows that there is no effective treatment for Covid and people are falling like flies in front of our eyes. And Senior citizens are very vulnerable and the world have witnessed that in Europe. Be strong, you will pass this acid test of time.
Kick him out 2020-04-18 21:56:50
എല്ലാവരും അവരുടെ പ്രശനങ്ങൾക്ക് മറ്റുള്ളവരെ പഴിചാരുന്ന ഒരു അവസ്ഥയാണ് ഇന്ന് അമേരിക്കയിലുള്ളത് .ഇതിന്റെ തുടക്കം വൈറ്റ് ഹൗസിലാണ് . അവിടെ ഇരിക്കുന്നവർ ശരിയല്ലെങ്കിൽ നാടും ശരിയാകില്ല .'എമ്പ്രാൻ ഇത്തിരി കട്ടു ഭുജിച്ചാൽ അമ്പലവാസികൾ ഒക്കെ കക്കും " പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കാതെ കുറെ ഒച്ചപ്പാടുണ്ടാക്കിയതുകൊണ്ട് എന്ത് പ്രയോചനം . അതുകൊണ്ട് കൊറോണയെ തുരത്തുന്നതിനോടൊപ്പം നമ്മുടെ തമ്പ്രാനെം ബാക്കിയുള്ള കള്ളന്മാരെ തുരത്തണം
Continue the good work 2020-04-19 05:49:43
ദൈവങ്ങൾ ഒക്കെ ഭൂമിയിൽ കറങ്ങി നടന്ന കാലത്തു മനുഷർ കുറവ് ആയിരുന്നു. മനുഷരുടെ എണ്ണം കൂടിയതോടെ അസൂയ മൂത്തു ദൈവങ്ങൾ എങ്ങോ മറഞ്ഞു. ചില മലയാളികൾ ഡോളർ കണ്ടു ആൾ ദൈവങ്ങൾ ആയി, പണം കൂടുതൽ ഉണ്ടാക്കാൻ ഇന്ന് അവർ ചൈനയിൽ ഉണ്ടാക്കിയ ചുവന്ന തൊപ്പി വച്ച് ലോകത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ഹീനനായ അധമനെ പുകഴ്ത്തി നടക്കുന്നു. ഇവനൊക്കെ അമ്മയും പെങ്ങമ്മാരും ഇല്ലേ!. ഇവനെ ഒക്കെ വീട്ടിൽ നിന്നും ഇറക്കി വിടുന്ന കാലം ഉണ്ടാകും, അപ്പോൾ പ്രേമയുടെയും തമ്പിയുടെയും നെസ്‌സിങ് ഹോമിൽ അഭയം തേടും. ഇവന്മ്മാർ ആണ് ഇപ്പോൾ നിങ്ങൾക്കിട്ടു വേല വെക്കുന്നത്. ഇവരുടെ നേതാവിനെപോലെ ഇവരും ഹീനർ തന്നെ.- chanakyan
To-Prema & Thampi 2020-04-19 06:02:47
"If" by Rudyard Kipling. If you can keep your head when all about you Are losing theirs and blaming it on you; If you can trust yourself when all men doubt you, But make allowance for their doubting too; If you can wait and not be tired by waiting, Or, being lied about, don’t deal in lies, Or, being hated, don’t give way to hating, And yet don’t look too good, nor talk too wise; If you can dream—and not make dreams your master; If you can think—and not make thoughts your aim; If you can meet with triumph and disaster And treat those two impostors just the same; If you can bear to hear the truth you’ve spoken Twisted by knaves to make a trap for fools, Or watch the things you gave your life to broken, And stoop and build ’em up with wornout tools; If you can make one heap of all your winnings And risk it on one turn of pitch-and-toss, And lose, and start again at your beginnings And never breathe a word about your loss; If you can force your heart and nerve and sinew To serve your turn long after they are gone, And so hold on when there is nothing in you Except the Will which says to them: “Hold on”; If you can talk with crowds and keep your virtue, Or walk with kings—nor lose the common touch; If neither foes nor loving friends can hurt you; If all men count with you, but none too much; If you can fill the unforgiving minute With sixty seconds’ worth of distance run— Yours is the Earth and everything that’s in it, And—which is more—you’ll be a Man, my son! {Be strong & continue your great work- andrew}
Thomas Mottackal 2020-04-19 10:32:03
ഇത് പോലെ ഉള്ള കേസുകൾ അമേരിക്കയിൽ സാധാരണം ആനല്ലോ. കോവിടിൽ മരിക്കുന്ന ഓരോ ആളിന്റെയും ബന്ധുക്കൾ malpractice, wrongful death എന്ന കാരണങ്ങൾ കാട്ടി കേസ് കൊടുക്കും. നിങ്ങളുടെ ബിസിനസ് ന്റേ liability insurance തുക ആണ് ലക്ഷ്യം. ഇൻഷ്വറൻസ് വക്കീൽമാർ ഒരു തുക settle ചെയ്യും. പ്രശ്നം തീരും. എന്നാല് മലയാളികൾ ഇതിന്റെ വാലു പിടിച്ച് ആന്റണി, പ്രേമ ദമ്പതികളെ കല്ലെറിയുന്നത് ദ്രോഹം ആണ്. അവർ സമൂഹത്തെ സഹായിച്ചിട്ടുണ്ട്. നല്ല മനുഷ്യർ ആണ്. അവർക്ക് ഒരു പ്രശ്നം വന്നാൽ ഒറ്റ കെട്ടായിഅവരുടെ പുറകിൽ അണി നിരന്നു സഹായിക്കണം. അതാണ് ധർമം. തെറ്റ് ചെയ്തി്ടുണ്ടെങ്കിൽ ശിക്ഷിക്കും. ഇപ്പോഴേ മാധ്യമ, സാമൂഹ്യ വിചാരണയും വിധിയും ആവശ്യം ഇല്ല.
57 dead in Brooklyn Nursing Home 2020-04-19 13:00:15
48 dead at NY Jewish nursing home where carer says staff wear bags – report. After New York released details on coronavirus outbreaks in nursing homes, a report published Saturday said that one Jewish facility may have seen significantly more deaths and infections than official figures suggested. According to the official numbers, as of Wednesday, 38 residents of one Jewish nursing home were recorded as having died of COVID-19. However, the Daily Beast reported, the death toll at the facility is in fact 48, with the outlet’s correspondent tweeting Saturday that according to an internal list at Parker Jewish Institute for Health Care and Rehabilitation, the death toll may even be as high as 57 as of Saturday.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക