Image

പൊതുമാപ്പ്: കുവൈത്ത് കെഎംസിസിയും ഹെല്‍പ്പ് ഡെസ്‌കും വൈറ്റ് ഗാര്‍ഡും സജീവമായി

Published on 18 April, 2020
പൊതുമാപ്പ്: കുവൈത്ത് കെഎംസിസിയും ഹെല്‍പ്പ് ഡെസ്‌കും വൈറ്റ് ഗാര്‍ഡും സജീവമായി

കുവൈത്ത് സിറ്റി : പൊതുമാപ്പ് പ്രയോജനപ്പെടുത്താനെത്തുന്നവര്‍ക്ക് സഹായവുമായി കുവൈത്ത് കെഎംസിസി ഹെല്പ് ഡെസ്‌കും വൈറ്റ് ഗാര്‍ഡും സജീവമായി രംഗത്ത്. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം കെഎംസിസി ഉള്‍പ്പെടെയുള്ള എംബസി അംഗീകൃത സംഘടനകളുടെ കൂടുതല്‍ വോളന്റിയര്‍മാരെ ഉപയോഗപ്പെടുത്തിയാണ് എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കുന്നത്.

പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാന്‍ ആഗ്രഹിച്ച പ്രവാസികള്‍ക്ക് സ്വാന്ത്വനമായി കുവൈത്ത് കെ എം സി സി സി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ.ഖാലിദ് ഹാജി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസില്‍ കൊല്ലം, ഹെല്‍പ്പ്‌ഡെസ്‌ക് പ്രതിനിധികളായ ഷാഫി കൊല്ലം, സലീം നിലമ്പൂര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പ്രതികൂല കാലവസ്ഥയിലും ഭക്ഷണവും പാനീയവും കഴിക്കാതെ പുലര്‍ച്ചെ മുതല്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണവും വെള്ളവും നല്‍കി, അവര്‍ക്ക് വേണ്ട എല്ലാ നിര്‍ദേശങ്ങളും നല്‍കാനായി കുവൈത്ത് കെഎംസിസി വൈറ്റ് ഗാര്‍ഡ് അംഗങ്ങളും സജീവമായി രംഗത്തുണ്ട്. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തിന്റേയും ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുള്‍ റസാഖിന്റേയും നേതൃത്വത്തില്‍ ഹെല്‍പ്പ് ഡസ്‌ക് ചെയര്‍മാന്‍ സുബൈര്‍ പാറക്കടവ്, ജനറല്‍ കണ്‍വീനര്‍ അജ്മല്‍ വേങ്ങര, വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഫൈസല്‍ കടമേരി തുടങ്ങി വിവിധ ജില്ലാ മണ്ഡലം നേതാക്കള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക