Image

വീസ കച്ചവടം; കുവൈത്തില്‍ നിരവധി സ്വദേശികള്‍ അറസ്റ്റില്‍

Published on 18 April, 2020
വീസ കച്ചവടം; കുവൈത്തില്‍ നിരവധി സ്വദേശികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: അനധികൃത വീസ കച്ചവടം നടത്തിയ 28 ഓളം കുവൈത്തികള്‍ അറസ്റ്റില്‍. വ്യാജ കമ്പിനിയുടെ പേരില്‍ നിരവധി വീസകളാണ് ഇവര്‍ വില്‍പ്പന നടത്തിയത്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ പ്രോസിക്യൂഷനു കൈമാറി.

വീസ കച്ചവടത്തെ ചെറുക്കുന്നതിനും ശിക്ഷിക്കുന്നതിനും ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചു വരുന്നത്. പല വ്യാജ കമ്പിനികളും ഇല്ലാത്ത തസ്തികളുടെ പേരില്‍ 1500 മുതല്‍ 2000 ദിനാര്‍ വരെ വാങ്ങിയാണ് വീസകള്‍ വില്‍ക്കുന്നത്.

അതിനിടെ ആഭ്യന്തര മന്ത്രാലയത്തില്‍ കേണല്‍ പദവിയിലുള്ള ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ ആറ് ഈജിപ്ഷ്യന്‍ സഹായികളേയും തടങ്കലില്‍ തുടരാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക