Image

കോവിഡ്19: ചൈനയെ എങ്ങിനെ നേരിടണം? (ബി ജോൺ കുന്തറ)

Published on 18 April, 2020
കോവിഡ്19: ചൈനയെ എങ്ങിനെ നേരിടണം?  (ബി ജോൺ കുന്തറ)

വിലയിടുവാൻ പറ്റാത്ത നാശനഷ്ടങ്ങളാണ് ലോകജനതയിൽ കോവിഡ്19 രോഗാണു വരുത്തിവയ്ച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം ജർമനിക്കു പറ്റിയ ഒരബദ്ധമായിരുന്നോ?

അമേരിക്കയുടെ മാത്രമല്ല എല്ലാ ലോക രാഷ്ട്രങ്ങളുടെയും മുന്നിൽ ഇപ്പോൾ ഉദിച്ചിരിക്കുന്ന ചോദ്യം. ആര് ഇതിനെല്ലാം ഉത്തരവാദികൾ? അടുത്ത നാൾ ഫോക്സ്‌ന്യൂസ് റിപ്പോർട്ടർ ബ്രെറ്റ് ബെയർ നടത്തിയ അന്വേഷണഫല വിവര വാർത്ത എടുത്തുകാട്ടുന്നു.കോവിഡ്19 തീർച്ചയായും ചൈനയിലെ വൂഹാൻ സംസ്ഥാനത്തു നിന്നും തുടക്കമിട്ടു.

 അമേരിക്കൻ സൈനിക ഇൻറ്റലിജൻസ് കൂടാതെ വിദേശകാര്യ വകുപ്പും ഈ വാർത്തയെ നിഷേധിക്കുന്നില്ല അവർ പറയുന്നത് വിഷയം ശെരിയായിരിക്കാം എന്നാൽ കൂടുതൽ അന്വേഷണ പഠനം നടന്നുകൊണ്ടിരിക്കുന്നു. മറ്റൊരു സംശയം,ചൈന ഇത് പ്രധാനമായി അമേരിക്കയെ ബലഹീനമാക്കുന്നതിനു മനപ്പൂർവം സൃഷ്ടിച്ച ഒരു കെണിയോ?

മുമ്പുള്ള വാർത്തകൾ അവ്യക്തത നിറഞ്ഞത് വുഹാനിലെ ജീവനുള്ള മൃഗങ്ങളെ ഭക്ഷണത്തിനായി വിൽക്കുന്ന (വെറ്റ് മാർക്കെറ്റ്) ഒരു സ്ഥാപനത്തിൽ നിന്നും തുടങ്ങി. എന്നാൽ അതല്ല ആരംഭസ്ഥലം എന്ന്‌ ഈ വാർത്തയിൽ പലേ തെളുവുകളും ചൂണ്ടിക്കാട്ടി പറയുന്നു.

വുഹാനിൽ വൈരസ്സുകളെക്കുറിച്ചുള്ള പഠനം നടത്തുന്ന ഗവേഷണശാല പ്രവർത്തിക്കുന്നു. കൂടെക്കൂടെ, S A R S പോലുള്ള  വൈറസ് രോഗാണുക്കൾ ചൈനയിൽ നിന്നും ഉടലെടുത്തിട്ടുള്ളതിനാൽ ഈ ഗെവേഷണ ശാലയിൽ നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

ഇവിടെ നിന്നും അറിയാതെ ശ്രദ്ധക്കുറവുകൊണ്ടാകാം ഈ രോഗാണു അവിടെ പ്രവർത്തിക്കുന്ന ഒരാളിൽ പ്രവേശിച്ചു ഇയാളിൽ നിന്നും രോഗാണു ആദ്യം വുഹാൻ ജനതയിലേയ്ക്ക് പടർന്നു. ഇത് സംഭവിച്ച സമയം എന്നെന്ന് ഇപ്പോൾ ഊഹിക്കുവാനേ പറ്റു. കാരണം ചൈന കാട്ടുന്ന മൗനവും, നിഗൂഢതയും.

കൊറോണ വൈറസ് പ്രസരണം അതിൻറ്റെ തീവ്രത ആദ്യം വെളിപ്പെടുത്തിയ ഡോക്ക്റ്റേഴ്‌സ്, ഏതാനും മാധ്യമ പ്രവർത്തകർ പൊടുന്നനവെ അപ്രത്യക്ഷമായി അവരെപ്പറ്റി ഒരു വിവരയും ഇന്ന് ആർക്കും അറിഞ്ഞുകൂടാ..

ചൈന ഇവിടെ മനപ്പൂർവ്വം കള്ളക്കളികൾ നടത്തി എന്നതിന് തെളിവുകൾ കാണുന്നു. വൈറസ് സംക്രമണം തുടങ്ങി ഉടനെ ചൈന വുഹാനിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ നിരോധിച്ചു അവിടെ നിരോധനാജ്ഞകൾ കൽപ്പിച്ചു. എന്നാൽ വുഹാനിൽ നിന്നും ആഗോളതലത്തിലുള്ള വിമാനയാത്രകൾക്കു മുടക്കു നൽകിയില്ല.

W H O തെറ്റിദ്ധരിപ്പിച്ചു അവരെക്കൊണ്ടു അസത്യ വിവരങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിച്ചു. ഓരോ രാജ്യത്തിനും ചൈനയിൽ ചെന്നു സ്ഥിതിഗതികൾ മനസിലാക്കുന്നതിന് പറ്റില്ല ഇവർ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പോലുള്ള സ്ഥാപനങ്ങളെ വിശ്വസിക്കുന്നു

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പതിനായിരക്കണക്കിന് യാത്രക്കാർ ചൈനയിൽനിന്നും യൂറോപ്പ്,ഏഷ്യ, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലേയ്ക്ക് കോവിഡ് രോഗാണു വഹിച്ചുകൊണ്ട് യാത്ര നടത്തിയിരിക്കുന്നു.അതിൻറ്റെ പരിണിതഫലം ലോകജനത ഇന്ന് അനുഭവിക്കുന്നു.

അമേരിക്ക ജനുവരി 31നു മാത്രമാണ് ചൈനയിൽ നിന്നും യാത്രകൾ നിരോധിക്കുന്നത് എന്നിരുന്നാൽ ത്തന്നെയും ചൈനയിൽ നിന്നും യൂറോപ്പിൽ എത്തിയ വൈറസ് അവിടെനിന്നും അമേരിക്കയിൽ എത്തുന്നതിനെ വേണ്ടസമയം തടയുന്നതിന് പറ്റാതെവന്നു.

ചൈന എല്ലാരീതികളിൽ ശക്തമായ ഒരു രാഷ്ട്രം. നിരവധി രാജ്യങ്ങൾ ഇവരുടെ ഔദാര്യങ്ങളിൽ ജീവിക്കുന്നു. പലേ രാഷ്ട്രങ്ങളുടെയും  തല ഇവരുടെ കഷത്തിനുള്ളിൽ. ഭരണ തലത്തിൽ ലോകനേതാക്കളിൽ പ്രസിഡൻറ്റ് ട്രംപ് മാത്രമേ ചൈനയെ ഇതിൽ വിമർശിച്ചിട്ടുള്ളു.

മറ്റെല്ലാ നേതാക്കളും വന്നതും വരുന്നതുമായ ആളപായങ്ങൾ സാമ്പത്തിക നഷ്ട്ടം ഇവയെല്ലാം സഹിച്ചു മുന്നോട്ടുപോകുന്നു. ചൈനയുടെ പ്രൊപ്പഗാണ്ട ഭാഗമായി സഹായമെന്ന പേരിൽ റൊട്ടിക്കഷണങ്ങൾ എറിഞ്ഞു കൊടുക്കുന്നുണ്ട്  അതും തിന്ന് പലരും മിണ്ടാതിരിക്കും. ആഗോളതലത്തിൽ നിരവധി വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ നിർജീവമായിരിക്കുന്നു എന്നാൽ ചൈനയിൽ എല്ലാം മുറപോലെ നടക്കുന്നു.

രണ്ടാം ലോകമഹായുദ്ധം ജർമ്മനിയും അന്നവിടെ നിലനിന്നിരുന്ന നാറ്റ്സി പാർട്ടിയും ചേർന്ന് ലോകത്തെ അടക്കിഭരിക്കുന്നതിന് കരുതിക്കൂട്ടി എടുത്തൊരു നടപടി. അന്ന് അമേരിക്ക ശക്തമായി യുദ്ധത്തിൽ പ്രവേശിച്ചതിനാൽ ഹിറ്റ്ലർ കീഴടങ്ങേണ്ടിവന്നു.

യുദ്ധം അവസാനിച്ച ശേഷം ജർമ്മൻ നാറ്റ്സി നേതാക്കളെ ലോക കോടതിയിൽ വിസ്തരിച്ചു പലർക്കും ശിക്ഷ നല്കുകയും ചെയ്തു ലോക ജനതയുടെ ജീവിതം ഇതുപോലെ താറുമാറാക്കിയിട്ടുള്ള ഒന്നും നടന്നതായി ചരിത്രമോ മറ്റു പഠനങ്ങളോ കാട്ടുന്നില്ല. ഇപ്പോളുള്ള കൊറോണ കൊടുങ്കാറ്റ് ശാന്തമായാൽ ലോക രാഷ്ട്രങ്ങൾ ചൈനയെ ലോകകോടതിയിൽ വിസ്തരിക്കുമോ? ഇവിടെ വിജയിച്ചു നിൽക്കുന്ന ചൈനയെ ആർക്കു കോടതികയറ്റുവാൻ പാറ്റും?

ബി ജോൺ കുന്തറ

Join WhatsApp News
Boby Varghese 2020-04-18 16:04:51
What can we do? Biden is in their pay roll. His son Hunter Biden got an investment $1.5 billion from China for a hedge fund with private equities. Hunter Biden had zero experience in private equity field. They think Biden is the best politician, money can buy. China has its own China News Network [CNN ] functioning in our own country. When Trump stopped flights from China on Jan 31 of this year, all Democrats came forward and supported China. Trump was called a racist, Xenophobia , and Sinophobia. Democrats and fake news always support the enemies of our country.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക