Image

അറ്റ്‌ലാന്റയില്‍ സണ്‍ഡേ സ്‌കൂള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

സാജു വട്ടക്കുന്നത്ത്‌ Published on 24 May, 2012
അറ്റ്‌ലാന്റയില്‍ സണ്‍ഡേ സ്‌കൂള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക്‌ ദേവാലയത്തിലെ മതബോധന സ്‌കൂള്‍ അവാര്‍ഡുകള്‍ മെയ്‌ 20-ന്‌ ദിവ്യബലിയെ തുടര്‍ന്ന്‌ വിതരണം ചെയ്‌തു. സണ്‍ഡേ സ്‌കൂള്‍ ഡയറക്‌ടര്‍ മാത്യു വാലൂച്ചിറ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുകയും, അധ്യാപകരേയും രക്ഷകര്‍ത്താക്കളേയും അനുമോദിക്കുകയും ചെയ്‌തു.

ഓരോ ഡിവിഷനിലും വിജയികളായവര്‍ക്കും അധ്യാപകര്‍ക്കുമുള്ള അവാര്‍ഡുകള്‍ ഇടവക വികാരി ഫാ. ഡൊമിനിക്‌ മഠത്തില്‍കളത്തില്‍ വിതരണം ചെയ്‌തു. അധ്യാപകരുടെ പ്രത്യേക സേവനത്തിന്‌ ഇടവകയുടെ നാമത്തില്‍ വികാരി നന്ദി അറിയിക്കുകയുണ്ടായി. അസിസ്റ്റന്റ്‌ ഡി.ആര്‍.ഇ ബീന അത്തിമറ്റം, മെര്‍ളിന്‍ കല്ലറങ്കാണിയില്‍, റീന വാലാച്ചിറ, മീന വട്ടക്കുന്നത്ത്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. പിടിഎ പ്രതിനിധി പ്രിന്‍സി ടോമി അറയ്‌ക്കല്‍ നന്ദി പറഞ്ഞു.
അറ്റ്‌ലാന്റയില്‍ സണ്‍ഡേ സ്‌കൂള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക