Image

സുരേഷ് ഗോപി ചിത്രം കാവലിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 18 April, 2020
സുരേഷ് ഗോപി ചിത്രം കാവലിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കസ്ബയ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകന്‍. കാവല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ലാലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.


വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിയമയിലേക്ക് തിരിച്ചെത്തിയ സുരേഷ് ഗോപി മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് കാവല്‍ പറയുന്നത്. സുരേഷ് ഗോപി സിനിമയില്‍ രണ്ട് ഗെറ്റപ്പുകളിലായിരിക്കും എത്തുക.


സുരേഷ് ഗോപി നായകനായി രണ്‍ജി പണിക്കറുടെ തിരക്കഥയില്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലം 2 ആയിരുന്നു ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമ. എന്നാല്‍ അതിന്‍റെ തിരക്കഥ തയ്യാറാക്കുന്നതിനുള്ള താമസംകൊണ്ടാണ് പുതിയ ചിത്രത്തിലേക്ക് നിഥിന്‍ കടന്നത്. കാവലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഥിന്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് . സായ ഡേവിഡ് ആണ് ചിത്രത്തിലെ നായിക.


ഐ എം വിജയന്‍, അലന്സിയര്, പത്മരാജ് രതീഷ്,സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, ബിനു, കിച്ചു, കണ്ണന്‍ രാജന്‍ പി ദേവ്, മോഹന്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിഖില്‍ എസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടി ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക