Image

നിലമ്പൂരില്‍ അഞ്ച്‌ കുട്ടികളും, പാലക്കാട്‌ രണ്ട്‌ കുട്ടികളും മുങ്ങിമരിച്ചു

Published on 24 May, 2012
നിലമ്പൂരില്‍ അഞ്ച്‌ കുട്ടികളും, പാലക്കാട്‌ രണ്ട്‌ കുട്ടികളും മുങ്ങിമരിച്ചു
നിലമ്പൂര്‍/പാലക്കാട്‌: നിലമ്പൂര്‍ കോവിലകത്ത്‌ മുറിയില്‍ ചീനിക്കടവില്‍ സഹോദരങ്ങളുള്‍പ്പെടെ ബന്ധുക്കളായ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു. ചാലിയാര്‍ പുഴയിലാണ്‌ അപകടമുണ്‌ടായത്‌. ജിനു മാത്യു(15), സഹോദരി ജെയ്‌നി മാത്യു(11), ബന്ധുക്കളായ ചാലിയാര്‍ അത്തിക്കാട്ടില്‍ ബിനുവിന്റെ മക്കളായ അജയ്‌(13), സഹോദരങ്ങളായ അമല്‍(10), അലീന(9) എന്നീ കുട്ടികളാണ്‌ മുങ്ങിമരിച്ചത്‌. വൈകുന്നേരം നാലു മണിയോടെയാണ്‌ അപകടം. ജിനുവിന്റെയും ജെയ്‌നിയുടെയും മാതാവ്‌ ഫിലോമിനയ്‌ക്കൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു കുട്ടികള്‍. പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളില്‍ രണ്‌ടുപേര്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ മറ്റു മൂന്നുപേര്‍ കൂടി അപകടത്തില്‍പ്പെട്ടത്‌.

പാലക്കാട്‌ പന്നിയംപാടത്ത്‌ പാറമടയില്‍ കുളിക്കാനിറങ്ങിയ രണ്‌ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പന്നിയംപാടം കുന്നത്തുവീട്ടില്‍ കാര്‍ത്തികേയന്റെ മകന്‍ രാഹുല്‍, അയല്‍വാസി വിജയകുമാറിന്റെ മകന്‍ വിശ്വം എന്നിവരാണ്‌ മരിച്ചത്‌. ഉച്ചയോടെ, കൂട്ടുകാര്‍ക്കൊപ്പം പാറമടയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരു അപകടം. ഫയര്‍ ഫോഴ്‌സ്‌ സംഘവും നാട്ടുകാരും ചേര്‍ന്നാണ്‌ മൃതദേഹങ്ങള്‍ പുറത്തെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക