Image

ഭരതനാട്യ അരങ്ങേറ്റത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ ഷമ്മി തിലകന്‍

Published on 18 April, 2020
ഭരതനാട്യ അരങ്ങേറ്റത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ ഷമ്മി തിലകന്‍

സിനിമയില്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഷമ്മി തിലകന്‍ എന്ന നടനെ മലയാളികള്‍ക്ക് ഏറെ പരിചയം വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ്. സിനിമകളില്‍ കൂടുതലും വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത് കാഴ്ചക്കാരുടെ വെറുപ്പ് പിടിച്ചുപറ്റിയിരുന്ന താരം ഇപ്പോള്‍ സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.


ഫേസ്ബുക്കിലൂടെ തന്റെ ഭരതനാട്യ അരങ്ങേറ്റത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഷമ്മി തിലകന്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള ചിത്രമാണ് താരം ഇപ്പോള്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. 


അമ്മയുടെ കാല്‍തൊട്ടു അനുഗ്രഹം വാങ്ങിയാണ് ഷമ്മി അരങ്ങില്‍ കയറിയത്.

'അരങ്ങേറ്റം… അമ്മയുടെ (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ) പാദങ്ങളില്‍ നമസ്‌കരിച്ച്‌,' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഷമ്മി ക്ലാസിക് നൃത്തം അഭ്യസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കണ്ടതോടെ ആരാധകര്‍ ശരിക്കും അമ്ബരന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക