Image

ഷെയ്ന്‍ നിഗം ചിത്രം വെയിലിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 18 April, 2020
ഷെയ്ന്‍ നിഗം ചിത്രം വെയിലിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെയില്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഷാസ് മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുഡ്‌വില്‍ എനെര്‍ടൈന്റ്‌മെന്റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ശരത് മേനോന്‍ ലിജോ ജോസ് പല്ലിശേരിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക