Image

എന്‍ട്രന്‍സ്‌ ഫലം പ്രസിദ്ധീകരിച്ചു: ശില്‍പ എം.പോളിന്‌ മെഡിക്കല്‍ ഒന്നാം റാങ്ക്‌.

Published on 24 May, 2012
എന്‍ട്രന്‍സ്‌ ഫലം പ്രസിദ്ധീകരിച്ചു: ശില്‍പ എം.പോളിന്‌ മെഡിക്കല്‍ ഒന്നാം റാങ്ക്‌.
തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ ഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ വിഭാഗത്തില്‍ കോതമംഗലം സ്വദേശി ശില്‍പ എം.പോളിനാണ്‌ ഒന്നാം റാങ്ക്‌. കൊയിലാണ്‌ടി സ്വദേശി പി.വിഷ്‌ണുപ്രസാദ്‌ രണ്‌ടാം റാങ്കും കണ്ണൂര്‍ സ്വദേശി ടി.ആസാദ്‌. മൂന്നാം റാങ്കും നേടി. തിരുവനന്തപുരത്ത്‌ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്ബാണ്‌ ഫലപ്രഖ്യാപനം നടത്തിയത്‌.

പ്ലസ്‌ടുവിന്റെ മാര്‍ക്ക്‌ കൂടി പരിഗണിക്കേണ്‌ടതിനാല്‍ എഞ്ചിനീയറിംഗ്‌ വിഭാഗത്തില്‍ ഏറ്റവും അധികം മാര്‍ക്കു വാങ്ങിയവരുടെ യോഗ്യതാ പട്ടികയാണ്‌ പ്രഖ്യാപിച്ചത്‌. ഇവരുടെ പ്ലസ്‌ ടു മാര്‍ക്കു കൂടി പരിഗണിച്ചാവും റാങ്ക്‌ ലിസ്റ്റ്‌. ഇത്‌ ജൂണ്‍ 15ന്‌ മുമ്പ്‌ പ്രഖ്യാപിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പരീക്ഷാഫലം www.cee.kerala.gov.in, http://keralaresults.nic.in http:/results.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

ഈ വര്‍ഷം 77,974 വിദ്യാര്‍ഥികളാണ്‌ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതിയത്‌. 10,6071 പേരാണ്‌ എഞ്ചിനീയറിംഗ്‌ പ്രവേശപ്പരീക്ഷയെഴുതിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക