Image

കോവിഡ് 19 -വുഹാന്‍ സിറ്റിയില്‍ മരിച്ചവരുടെ എണ്ണം തിരുത്തി ചൈന

പി.പി.ചെറിയാൻ Published on 18 April, 2020
കോവിഡ് 19 -വുഹാന്‍ സിറ്റിയില്‍ മരിച്ചവരുടെ എണ്ണം തിരുത്തി ചൈന
വാഷിഷ്ടൻ∙ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാന്‍ സിറ്റിയില്‍ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം തിരുത്തി ചൈന. വാഷിങ്ടൻ പോസ്റ്റാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 1290 പേരുടെ മരണം കൂടിയാണ് വുഹാനില്‍ സ്ഥിരീകരിച്ചി രിക്കുന്നത് ഇതോടെ വുഹാനില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,869 ആയി. ചൈനയില്‍ പുറത്തു വിട്ടതിലേറെ കൊവിഡ് മരണങ്ങള്‍ നടന്നിരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
                   കോവിഡ് സ്ഥിരീകരിച്ചവരില്‍ 325 പേരെ കൂടി കൂട്ടിച്ചേര്‍ത്തതായും ചൈനീസ് ന്യൂസ് ചാനല്‍ സിസിടിവിയും റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതോടെ ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50,333 ആയി ഉയർന്നു .
                    ചൈനയില്‍ രോഗം നിയന്ത്രണാതീതമായിരുന്ന ആദ്യ ഘട്ടത്തില്‍ ചുരുക്കം ചില ആശുപത്രികളില്‍ നിന്ന് സമയാസമയങ്ങളില്‍ കൃത്യമായ കണക്കുകള്‍ ലഭ്യമായിരുന്നില്ല. ചിലര്‍ ആശുപത്രികളില്‍ കാണിക്കാതെ വീടുകളില്‍ തന്നെ മരിച്ചവരാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ട് ഈ കണക്കുകളൊന്നും ആ സമയത്ത് ഔദ്യോഗികമായി ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്നും ചൈനയിലെ എപിഡമിക് കണ്‍ട്രോള്‍ യൂണിറ്റ് അറിയിച്ചു. എന്നാല്‍ കോവിഡ് മരണനിരക്കില്‍ ചൈന കള്ളം പറയുകയാണെന്ന് അമേരിക്ക ആരോപിച്ചതിന് പിന്നാലെയാണ് പുതിയ  കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.
കോവിഡ് 19 -വുഹാന്‍ സിറ്റിയില്‍ മരിച്ചവരുടെ എണ്ണം തിരുത്തി ചൈന
Join WhatsApp News
josecheripuram 2020-04-18 14:40:45
What I have learned is no country tells the truth,Lies may vary between countries depending on who rules there.Is there any Politician in the world who tell the truth?Then why you elect them.We have to choose some one between a thief&a liar.WE chose the best lair&the best thief.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക