Image

അമേരിക്കന്‍ ആര്‍മിയുടെ ഇരട്ട പുരസ്‌കാരങ്ങള്‍ മലയാളിക്ക്‌

ബാബു കുറ്റിയാത്ത്‌ Published on 24 May, 2012
അമേരിക്കന്‍ ആര്‍മിയുടെ ഇരട്ട പുരസ്‌കാരങ്ങള്‍ മലയാളിക്ക്‌
നോര്‍ത്ത്‌ കരോളിന: അമേരിക്കന്‍ എയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥനായ ബോണി ജെ. മാത്യു (22) അമേരിക്കന്‍ ആര്‍മിയുടെ അച്ചീവ്‌മെന്റ്‌ മെഡലും, ആര്‍മി കമ്മോണ്ടേഷന്‍ മെഡലും പ്രശസ്‌തപത്രവും കരസ്ഥമാക്കി.

അഫ്‌ഗാനിസ്ഥാനില്‍ അമേരിക്കന്‍ എയര്‍ഫോഴ്‌സില്‍ സേവനം ചെയ്‌തപ്പോള്‍ കരസ്ഥമാക്കിയതാണ്‌ ഈ അംഗീകാരങ്ങള്‍. ജോജോ-ലിനി ദമ്പതികളുടെ മൂത്ത പുത്രനായ ബോണി വൈക്കംഭാഗം മേപ്രത്ത്‌ കുടുംബാംഗമാണ്‌. നോര്‍ത്ത്‌ കരോളിനയിലെ കാരിയനില്‍ താമസിക്കുന്നു. റോസി, മാത്യൂസ്‌ എന്നിവര്‍ സഹോദരങ്ങളാണ്‌.

ആലപ്പുഴ മാന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ബോണി, ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ എയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥനാണ്‌.
അമേരിക്കന്‍ ആര്‍മിയുടെ ഇരട്ട പുരസ്‌കാരങ്ങള്‍ മലയാളിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക