Image

നാല് പേര്‍ കൂടി മരിച്ചു, സൗദിയില്‍ കോവിഡ് രോഗബാധിതര്‍ 6,380 ആയി

Published on 17 April, 2020
നാല് പേര്‍ കൂടി മരിച്ചു, സൗദിയില്‍ കോവിഡ് രോഗബാധിതര്‍ 6,380 ആയി
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ നാലുപേര്‍ കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണം 83 ആയി. രോഗബാധ 6380 ആയതായും സൗദി ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. 990 പേര്‍ക്ക് ഇതു വരെ അസുഖം ഭേദമായി. 518 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ജിദ്ദയിലാണ് ഇന്നു ഏറ്റവുമധികം രോഗം കണ്ടെത്തിയിരിക്കുന്നത്. 195 പേര്‍ക്ക് ജിദ്ദയില്‍ പുതുതായി രോഗം പിടി കൂടി. മദീന (91), റിയാദ് (84), മക്ക (58), ദമ്മാം (38), തായിഫ് (13), ഖത്തീഫ് (05), ജുബൈല്‍ (04), ജിസാന്‍ (03), രാസ്തനൂറാ (03), അല്‍ഖുവയ്യ (02), യാമ്പു (03), അബഹ (02), അല്‍ വുയ്യ (02), അല്‍ ലൈത്ത് (02), (അല്‍തുവ്വല്‍ (02), അല്‍ഖുറയ്യാത്ത് (02), ദഹ്റാന്‍, ഹൊഫൂഫ്, ബുറൈദ, ഖമീസ്, ഉനൈസ്, ഖുലൈസ്, ഖോബാര്‍, അദം, അല്‍ജഫര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗനില. പുതുതായി രോഗം ബാധിച്ചവരുടെ എന്നതില്‍ വര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്ന് ദമ്മാമിലെ അല്‍ അഥീര്‍ ജില്ലാ പൂര്‍ണമായും അടച്ചിടുകയും 24 മണിക്കൂര്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക