Image

ഇസക്കുട്ടന് ഇന്ന് ഒന്നാം പിറന്നാള്‍ : ചിത്രം പങ്കുവച്ച് ഉണ്ണിമായ

Published on 17 April, 2020
 ഇസക്കുട്ടന് ഇന്ന് ഒന്നാം പിറന്നാള്‍ :  ചിത്രം പങ്കുവച്ച് ഉണ്ണിമായ

ചാക്കോച്ചന്റെ പൊന്നോമന ഇസക്കുട്ടന് ഇന്ന് ഒന്നാം പിറന്നാള്‍. മലയാളത്തിന്റെ പ്രിയനടന്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ആദ്യത്തെ കണ്‍മണിയാണ് ഇസഹാക്ക്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ചാക്കോച്ചന് കുഞ്ഞ് ജനിച്ചത് മലയാളികള്‍ ഏറെ സന്തോഷത്തോടെയാണ് ആഘോഷിച്ചത്.

താരങ്ങളുള്‍പ്പടെ നിരവധി പേരാണ് ഇസക്കുട്ടന് ജന്‍മദിനാശംസകള്‍ നേരുന്നത്. ഇതില്‍ നടി ഉണ്ണിമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രവും കുറിപ്പും ഇതിനോടകം വൈറല്‍ ആണ്.
നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ നമുക്ക് തിരിച്ചടിക്കണം! എന്നാണ് ഇസയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉണ്ണിമായ കുറിച്ചത്.
മകന്റെ പുതിയ ചിത്രം പ്രിയയും ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്‍ അച്ഛനായത്....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക