Image

പെണ്‍മക്കള്‍ക്കൊപ്പം അവരോളം തന്നെ ചുറുചുറുക്കോടെ നദിയ

Published on 17 April, 2020
പെണ്‍മക്കള്‍ക്കൊപ്പം അവരോളം തന്നെ ചുറുചുറുക്കോടെ നദിയ

ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ക്കിടയിലും മനോഹരമായൊരു യാത്രയുടെ ഓര്‍മകളിലാണ് നടി നദിയ മൊയ്തു. കഴിഞ്ഞ വര്‍ഷം കുടുംബത്തിനൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ് താരം. മറക്കാനാവാത്ത ഒരു ഒത്തുകൂടലിന്റെ ഓര്‍മകള്‍ എന്നാണ് കഴിഞ്ഞുപോയ ആ അവധിക്കാലയാത്രയെ നദിയ വിശേഷിപ്പിക്കുന്നത്. 

                 കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ അധികം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറില്ല. അതിനാല്‍ തന്നെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പെണ്‍മക്കള്‍ക്കൊപ്പം അവരോളം തന്നെ ചുറുചുറുക്കോടെയിരിക്കുന്ന നദിയയെ ആണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക