Image

ബൈഡനെതിരായ ലൈംഗീകാരോപണം പ്രസക്തം : ബെർണി സാന്റേഴ്സ്

പി.പി.ചെറിയാൻ Published on 17 April, 2020
ബൈഡനെതിരായ ലൈംഗീകാരോപണം പ്രസക്തം : ബെർണി സാന്റേഴ്സ്
വെർമോണ്ട്  ∙ ഡമോക്രാറ്റിക് സ്ഥാനാർഥിയായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നു പ്രതിക്ഷീക്കുന്ന വൈസ് പ്രസിഡന്റ് ജൊ ബൈഡനെതിരെ ഒരു സ്ത്രീ ഉന്നയിച്ചിരിക്കുന്ന ലൈംഗീകാരോപണത്തിന് പ്രസക്തിയുണ്ടെന്ന് വെർമോണ്ട് സെനറ്റർ ബെർണി സാന്റേഴ്സ്.
                          ബൈഡന്റെ സ്ഥാനാർഥിത്വത്തെ ചുറ്റിപ്പറ്റി ആഴ്ചകളായി കേൾക്കുന്ന ഈ ആരോപണം ഉന്നയിച്ച സ്ത്രീയുടെ വാദവും നാം കേൾക്കണമെന്നും ബെർണി അഭിപ്രായപ്പെട്ടു.ഏതെങ്കിലും സ്ത്രീ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു എന്ന് അവർക്ക് തോന്നിയാൽ അവളുടെ അവകാശവാദങ്ങൾ കേൾക്കുന്നതിനും അവളോടൊപ്പം നിൽക്കുന്നതിനും തയ്യാറാകണമെന്നും ബെർണി പറഞ്ഞു. 
                    മാത്രമല്ല പൊതുജനത്തിന്റെ മുമ്പിൽ ഈ വിഷയം അവതരിപ്പിക്കുന്നതിനും അവർക്ക് അവരുടേതായ  ഒരു തീരുമാനത്തിലെത്തുന്നതിനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഡനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗീകാരോപണം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി പൂർണ്ണമായും നിഷേധിച്ചു. 1993 ൽ സംഭവിച്ചുവെന്നു പറയപ്പെടുന്ന ഈ സംഭവം ബൈഡന്റെ മുൻ സെനറ്റ് സ്റ്റാഫ് നിഷേധിച്ചിട്ടുണ്ട്.
Join WhatsApp News
Boby Varghese 2020-04-17 08:45:32
Oh my God! Remember judge Kavanaugh ?. There was not any corroborative witnesses against him. But in Bidens case there two corroborative witnesses. I still believe that Biden is innocent unless and until proved guilty.
കൊടുങ്കാറ്റ് ഡാനിയേൽ 2020-04-18 10:47:26
ബോബിക്കുട്ടൻ കല്ല് താഴെ ഇട്ടിട്ടു കടന്നു കളഞ്ഞതെന്താ ?
യേശു 2020-04-18 00:19:14
നിങ്ങളിൽ പരസംഗം ചെയ്യാത്തവർ ബൈഡനെ കല്ലെറിയട്ടെ
മഗ്നലമറിയ 2020-04-18 10:57:11
കുറ്റബോധം ഡാനിയേലെ കുറ്റബോധം ! ഇവന്റെയൊക്കെ പിന്നാമ്പുറത്ത് ഒത്തിരി ചീഞ്ഞളിഞ്ഞ സാധനങ്ങൾ മറവു ചെയ്തിട്ടുണ്ട് . അത് വല്ലോരും കുത്തി പൊക്കി വീട്ടിൽ പ്രശനം ഉണ്ടാക്കുന്നതിന് മുന്പ് കടന്നു കളഞ്ഞതാ മഗ്നലമറിയ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക