Image

ഏത്തപ്പഴത്തിന്റെ തൊലിയും കിടിലന്‍! അര്‍ച്ചനാകവിക്ക് അമ്മയുടെ വക ഫേഷ്യല്‍

Published on 16 April, 2020
ഏത്തപ്പഴത്തിന്റെ തൊലിയും കിടിലന്‍! അര്‍ച്ചനാകവിക്ക് അമ്മയുടെ വക ഫേഷ്യല്‍


നീലതാമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അര്‍ച്ചന കവി. വിവഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് അര്‍ച്ചന. സിനിമയില്‍ നിന്ന് ബ്രേക്കെടുത്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. ലോക്ക്ഡൗണ്‍ കാലം അമ്മയ്ക്കും അച്ഛനും ഒപ്പം ദില്ലിയിലെ വീട്ടിലാണ് അര്‍ച്ചന. ക്വാറന്റൈന്‍ കാല വിശേഷങ്ങളും വീട്ടിനുള്ളിലെ രസകരമായ കാഴ്ചയും താരം പങ്കുവെയ്ക്കാറുണ്ട്

സൗന്ദര്യ സംരക്ഷണത്തിനായുള്ള ടിപ്സുമായി ഇത്തവണ അര്‍ച്ചനയും അമ്മയും എത്തിയത്. എല്ലാവര്‍ക്കും പരീക്ഷിക്കാന്‍ കഴിയുന്ന ഒരു സിമ്പിള്‍ ഫേഷ്യല്‍ ഐഡിയയാണ് അര്‍ച്ചനയുടെ അമ്മ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഏത്തപ്പഴത്തിന്റെ തൊലി ഉപയോഗിച്ചു കൊണ്ടുള്ള ഫേഷ്യല്‍ രീതിയാണ് അര്‍ച്ചനയുടെ അമ്മ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. അര്‍ച്ചനയുടെ മുഖത്ത് തന്നെയാണ് ഇത് പ്രയോഗിക്കുന്നത്. ഏത്തപ്പഴത്തിന്റെ തൊലിയുടെ ഉപയോഗത്തിനെ കുറിച്ചും അര്‍ച്ചനയുടെ അമ്മ വീഡിയോയില്‍ പങ്കുവെയ്ക്കുന്നുണ്ട്. താന്‍ ഇത് ആഴ്ചയില്‍ ചെയ്യാറുണ്ടെന്നും റോസമ്മ കവി വിഡിയോയില്‍ പറയുന്നുണ്ട്.

മുഖത്തിന് നല്ലത് വരാന്‍ ഇത് അങ്ങ് കഴിച്ചാല്‍ പോരേ ഇങ്ങനെ തേയ്ക്കണോ എന്ന് അര്‍ച്ചന ചോദിക്കുന്നുണ്ട്. എന്നാല്‍ അതിന്റ ഗുണം പറഞ്ഞ് മനസ്സിലാക്കുകയാണ് റോസമ്മ. തങ്ങളുടെ കുട്ടിക്കാലത്ത് ഏത്തക്കയുടെ തൊലി ഉപയോഗിച്ച് കറി വയ്ക്കുന്നതിനെ കുറിച്ചും അര്‍ച്ചനയുടെ അമ്മ വീഡിയോയില്‍ പറയുന്നുണ്ട്. അമ്മയുടെ ബ്യൂട്ടി ടിപ്പ്സ് എന്ന കുറിപ്പോടെയാണ് താരം വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക