Image

കോവിഡ് 19: നോര്‍ക്ക ധനസഹായത്തിന് അപേക്ഷിക്കാം

Published on 16 April, 2020
 കോവിഡ് 19: നോര്‍ക്ക ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 18 (ശനി) മുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കേരള പ്രവാസി കേരളീയ ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ ലഭിക്കും. കോവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് 10000 രൂപ അടിയന്തര സഹായമായി ലഭിക്കും. സാന്ത്വന പദ്ധതിയില്‍ കോവിഡ്19 ഉള്‍പ്പെടുത്തിയതിനാല്‍ രോഗം സ്ഥിരീകരിച്ച് വിദേശത്തുനിന്നും മടങ്ങിയെത്തിവര്‍ക്കും സാന്ത്വന സഹായ ചട്ടപ്രകാരം ഈ തുക ലഭിക്കും. വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വര്‍ഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്ത് വര്‍ഷം കഴിയാത്ത പ്രവാസികള്‍ക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്നത്. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും സഹായധനം ലഭിക്കാത്തവര്‍ക്കുമാത്രമേ ഈ ധനസഹായം ലഭിക്കുകയുള്ളു.

2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന കാലവധിയുള്ള പാസ്പോര്‍ട്ട്, വീസ എന്നിവയുള്ളവര്‍ക്കും ഈ കാലയളവില്‍ വീസയുടെ കാലാവധി അധികരിച്ചവര്‍ക്കും 5000 രൂപ ധനസഹായം ലഭിക്കും.

പേര്, വിലാസം, മൊബൈല്‍ നമ്പര്‍, പാസ്പോര്‍ട്ടിന്റെ ഒന്ന്, രണ്ട്, അഡ്രസ് പേജുകള്‍, യാത്രാ വിവരമടങ്ങിയ പേജ്, പാസ്പോര്‍ട്ടില്‍ 2020 ജനുവരി ഒന്നിനുശേഷം അറൈവല്‍ രേഖപ്പെടുത്തിയ പേജ്, വീസാ പേജ്/ വീസ കോപ്പി, അപേക്ഷകന്റെ ബാങ്ക് വിവരങ്ങള്‍ എന്നിവ അപ് ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 ആണ്.

വിശദ വിവരം www.norkaroots.org യിലും 0471-2770515 ,2770557( ഇന്ത്യന്‍ സമയം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ)നമ്പരിലും ലഭിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക