Image

കേരളാ എക്യുമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്‌ പുതിയ നേതൃത്വം

പി.പി. ചെറിയാന്‍ Published on 24 May, 2012
കേരളാ എക്യുമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്‌ പുതിയ നേതൃത്വം
ഡാളസ്‌: ഡാളസ്‌ ഫോര്‍ട്ട്‌ വര്‍ത്ത്‌ മെട്രോപ്ലക്‌സിലെ ക്രിസ്‌തീയ ദേവാലയങ്ങളുടെ കൂട്ടായ്‌മയായ കേരളാ എക്യുമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്‌ പുതിയ നേതൃത്വം.

1979-ല്‍ സ്ഥാപിതമായ ഈ സംഘടനയുടെ നേതൃത്വം ഈവര്‍ഷം സെന്റ്‌ ഇഗ്നേഷ്യസ്‌ യാക്കൊബൈറ്റ്‌ സിറിയന്‍ ചര്‍ച്ചാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌.

മെട്രോപ്ലക്‌സിലെ 26 ക്രിസ്‌തീയ ദേവലയങ്ങളുടെ കൂട്ടായ്‌മയായ കെ.ഇ.സി.എഫിന്റെ പ്രസിഡന്റായി സെന്റ്‌ ഇഗ്‌നേഷ്യസ്‌ യാക്കോബൈറ്റ്‌ ചര്‍ച്ച്‌ വികാരി റവ.ഫാ. മാത്യൂസ്‌ കാവുങ്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ്‌ പ്രസിഡന്റായി റവ.ഫാ. രാജേഷ്‌ കെ. ജോണ്‍ (സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ വികാരി), സെക്രട്ടറിയായി അലക്‌സ്‌ അലക്‌സാണ്ടര്‍ (സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌), ട്രഷറര്‍ ജോസഫ്‌ ജോര്‍ജ്‌ (സെന്റ്‌ ഇഗ്‌നേഷ്യസ്‌). കമ്മിറ്റി മെമ്പര്‍മാര്‍: റവ. ജോബി മാത്യു (പ്രസിഡന്റ്‌, ക്ലെര്‍ജി ഫെല്ലോഷിപ്പ്‌, ഡാളസ്‌), അലക്‌സ്‌ ജോര്‍ജ്‌, ജോര്‍ജ്‌ കറുത്തേടത്ത്‌, ജനി തോമസ്‌ (യൂത്ത്‌ ലീഡര്‍), ജോണ്‍ തോമസ്‌ (കുഞ്ഞ്‌, സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമാ ചര്‍ച്ച്‌- ക്വയര്‍ കോര്‍ഡിനേറ്റര്‍) തുടങ്ങിയവരാണ്‌ മറ്റ്‌ ഭാരവാഹികള്‍.

ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 29,30, ജൂലൈ 1 തീയതികളില്‍ സെന്റ്‌ ഇഗ്‌നേഷ്യസ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തുന്നതിന്‌ തീരുമാനിച്ചു. യുവജനങ്ങള്‍ക്കുവേണ്ടിയുള്ള ത്രിദിന കണ്‍വെന്‍ഷന്‍ സെന്റ്‌ ഇഗ്‌നേഷ്യസ്‌ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
കേരളാ എക്യുമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്‌ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക