Image

റവ. ജേക്കബ്‌ വര്‍ഗീസിന്‌ സ്വീകരണം നല്‍കി

സജി കീക്കാടന്‍ Published on 24 May, 2012
റവ. ജേക്കബ്‌ വര്‍ഗീസിന്‌ സ്വീകരണം നല്‍കി
റാന്‍ഡോള്‍ഫ്‌: ന്യൂജേഴ്‌സി മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവകാംഗങ്ങള്‍ പുതുതായി വികാരിയായി എത്തിയ റവ. ജേക്കബ്‌ വര്‍ഗീസ്‌ അച്ചന്‍ മെയ്‌ ആറിന്‌ സ്വീകരണം നല്‍കി.

സെക്രട്ടറി ജോര്‍ജ്‌ വര്‍ഗീസ്‌ സ്വാഗത പ്രസംഗം നടത്തി. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ അച്ചനേയും കുടുംബത്തേയും വേദിയിലേക്ക്‌ ആനയിച്ചു. വൈസ്‌ പ്രസിഡന്റ്‌ എം.സി അലക്‌സാണ്ടര്‍ 1981 മുതലുള്ള ന്യൂജേഴ്‌സി മാര്‍ത്തോമാ ചര്‍ച്ചിനെകുറിച്ച്‌ ലഘു വിശദീകരണം നല്‍കി.

റവ ജേക്കബ്‌ വര്‍ഗീസ്‌ അച്ചന്‍ മുളക്കുഴ സ്വദേശിയും പത്‌നി എല്‍സി കൊച്ചമ്മ തടിയൂര്‍ സ്വദേശിയുമാണ്‌. ജോയല്‍, ജോയന്‍ എന്നിവര്‍ മക്കളാണ്‌.
റവ. ജേക്കബ്‌ വര്‍ഗീസിന്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക