Image

മാസ്റ്റര്‍ റിലീസ് വിജയുടെ ജന്മദിനത്തില്‍

Published on 16 April, 2020
മാസ്റ്റര്‍ റിലീസ് വിജയുടെ ജന്മദിനത്തില്‍

ലോകേഷ് കനകരാജ് ദളപതി വിജയിയെ നായകനാക്കി ഒരുക്കുന്ന മാസ്റ്ററിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ബിഗിലിന്റെ വന്‍ വിജയത്തിന് ശേഷമുള്ള വിജയുടെ പുതിയ ചിത്രത്തിന് പ്രതീക്ഷകളേറെയാണ്. കൊറോണ ഭീതിയെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. 


പ്രഖ്യാപനം മുതല്‍ തന്നെ മികച്ച സ്വീകാര്യതയാണ് മാസ്റ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാനഗരം, കൈദി എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അവസാന ഘട്ട തയ്യാറെടുപ്പിലാണിപ്പോള്‍.



ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.


 ഏപ്രില്‍ 9ന് ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ ചിത്രം എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ലോകമൊട്ടാകെ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.


എന്നാല്‍ മാസ്റ്ററിന്റെ പുതിയ റിലീസ് തീയതിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിജയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ജൂണ്‍ 22നാണ് വിജയുടെ പിറന്നാള്‍.


 വിജയുടെ പിറന്നാള്‍ ആഘോഷമാക്കുന്ന കേരളത്തിനും തമിഴ്‌നാട്ടിനും മാസ്റ്റര്‍ റിലീസ് ഇരട്ടി മധുരമാണ് നല്‍കുന്നത്. അതേസമയം ഇതേകുറിച്ച്‌ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളോ അറിയിപ്പോ ഉണ്ടായിട്ടില്ല.


കോളേജ് പ്രൊഫസറായ ജോണ്‍ ദുരൈരാജ് എന്ന ജെഡി ആയാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മാളവിക മോഹനാണ് നായികയായി എത്തുന്നത്. 


ആന്‍ഡ്രിയ ജെറമിയ, വിജയ് സേതുപതി, ഗൗരി ജി കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. മലയാളി താരം ആന്റണി വര്‍ഗീസും ചിത്രത്തിലുണ്ടായിരുന്നു. 


എന്നാല്‍ പിന്നീട് താരത്തിന് പകരം അര്‍ജുന്‍ ദാസ് എത്തുകയായിരുന്നു. മാനഗരം, കൈദി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. സേവ്യര്‍ ബ്രിട്ടോയുടെ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക