വടകര: ടി.പി ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം നേതാക്കളെ
അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ വടകരയില്‍ പ്രതിഷേധ
പ്രകടനം നടത്തി. പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ
തന്നെ ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ വടകര റൂറല്‍ എസ്.പി
ഓഫീസിലെത്തിയിരുന്നു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി
രാമകൃഷ്ണന്,എം.എല്‍.എമാരായ എളമരം കരീം, കെ.കെ ലതിക, എ പ്രദീപ് കുമാര്‍ എന്നിവര്‍
പ്രകടനത്തിന് നേതൃത്വം നല്കി.
ഇതിനിടെ അന്വേഷണം യു.ഡി.എഫ് മുന്‍കൂട്ടി
തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചെന്ന് സി.പി.എം നേതാവും എം.എല്‍.എയുമായ എളമരം
കരീം. ഏരിയ സെക്രട്ടറി അശോകനെയും ഏരിയ കമ്മിറ്റി അംഗം കൃഷ്ണനെയും അറസ്റ്റ് ചെയ്ത
സാഹചര്യത്തില്‍ എസ് പി ഓഫീസിലെത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരോട്
സംസാരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വമ്പന്‍ സ്രാവുകള്‍
കുടുങ്ങാനുണ്ടെന്നാണ് നേരത്തെ തന്നെ യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞത്. അത്
ഇപ്പോള്‍ നടപ്പാക്കി എന്നേ ഉള്ളൂ. എല്ലാം നേരത്തെ തീരുമാനിച്ചതാണെന്നും എളമരം കരീം
പറഞ്ഞു.