വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നായികയാണ് സംവിധായകന് പ്രിയദര്‍ശന്റെ മകള്‍ കൂടിയായ കല്യാണി. ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെട്ട അഭിനയതാവിനെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം പറയാനാകുമോയെന്നായിരുന്നു കല്യാണിയുടെ മറു ചോദ്യം. എന്നാല്‍ പെട്ടെന്നുതന്നെ മോഹന്‍ലാലാണ് തന്റെ ഇഷ്ടപ്പെട്ട നടനെന്ന് കല്യാണി പ്രിയദര്ശന് പറയുകയായിരുന്നു.
തെലുങ്കില്‍ തുടങ്ങിയ കല്യാണി മലയാളത്തിലും അഭിനയിച്ച് വരികയാണ് ഇപ്പോള്‍. അച്ഛന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ ശ്രദ്ദേയമായ കഥാപാത്രം തന്നെ കല്യാണിക്കുണ്ട്. കല്യാണി സിനിമയില്‍ എത്തിയപ്പോള്‍ എപ്പോഴാണ് സിനിമ സംവിധാനം ചെയ്യുക എന്നായിരുന്നു ആരാധകരുടെ ചോദ്യം. പ്രണവ് മോഹന്‍ലാലിന്റെ നായകയായി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്ശന് മോഹന്‍ലാല്‍ ചിത്രം, വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പ്രണവ് ചിത്രം ഹൃദയം തുടങ്ങിയചിത്രങ്ങളുമായാണ് താരപുത്രിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.