Image

പെട്രോള്‍ വില വര്‍ധന: മെയ്‌ 31 -ന്‌ എന്‍.ഡി.എയുടെ ഭാരത്‌ ബന്ദ്‌

Published on 24 May, 2012
പെട്രോള്‍ വില വര്‍ധന: മെയ്‌ 31 -ന്‌ എന്‍.ഡി.എയുടെ ഭാരത്‌ ബന്ദ്‌
ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ മെയ്‌ 31 -ന്‌ അഖിലേന്ത്യാ ബന്ദ്‌ നടത്തുമെന്ന്‌ എന്‍.ഡി.എ കണ്‍വീനറും ജെ.ഡി.യു പ്രസിഡന്റുമായ ശരത്‌ യാദവ്‌ അറിയിച്ചു. വിലവര്‍ധനവിന്റെ കാര്യത്തില്‍ സര്‍ക്കാരിന്‌ ഒന്നും ചെയ്യാനാവില്ലെന്ന്‌ സര്‍ക്കാര്‍ പറയുമ്പോഴും സര്‍ക്കാര്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമാണ്‌ വില വര്‍ധിക്കുന്നത്‌. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ ഡീസലിന്റേയും പാചക വാതകത്തിന്റേയും വിലയും വര്‍ധിപ്പിച്ചേക്കുമെന്നും അദ്ദേഹം ഉത്‌കണ്‌ഠ രേഖപ്പെടുത്തി. പെട്രോള്‍ വില വര്‍ധനവിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ സര്‍ക്കാരിന്‌ ഒഴിഞ്ഞ്‌ മാറാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക