Image

ചന്ദ്രശേഖരന്‍ വധം: രണ്ട്‌ സിപിഎം നേതാക്കളെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു

Published on 24 May, 2012
ചന്ദ്രശേഖരന്‍ വധം: രണ്ട്‌ സിപിഎം നേതാക്കളെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു
വടകര: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ രണ്ട്‌ സിപിഎം നേതാക്കളേയും കോടതി പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച്‌ അശോകനും ഏരിയ കമ്മിറ്റി അംഗം കെ.കെ കൃഷ്‌ണനും ആണ്‌ അറസ്‌റ്റിലായത്‌. എന്‍ജിഒ യൂണിയന്‍ മുന്‍ സെക്രട്ടറിയാണ്‌ അശോകന്‍.

സി.എച്ച്‌. അശോകനെയും കെ.കെ. കൃഷ്‌ണനെയും അറസ്‌റ്റ്‌ ചെയ്‌തത്‌ കെ.സി. രാമചന്ദ്രന്റെ മൊഴി പ്രകാരമെന്നു പൊലീസ്‌. സിപിഎം കുന്നുമക്കര ലോക്കല്‍ കമ്മിറ്റിയംഗമായ കെ.സി രാമചന്ദ്രനെ നേരത്തേ അറസ്‌റ്റു ചെയ്‌തിരുന്നു. ഗൂഢാലോചനയില്‍ അശോകനും കൃഷ്‌ണനും പങ്കെടുത്തിരുന്നെന്നു രാമചന്ദ്രന്‍ പൊലീസിനെ അറിയിച്ചിരുന്നു. കൊലപാതക വിവരം അശോകനും കൃഷ്‌ണനും അറിയാമായിരുന്നെന്നു പൊലീസ്‌ പറഞ്ഞു. വിവരം മറച്ചുവച്ചു (ഐപിസി 118) എന്ന വകുപ്പനുസരിച്ചാണ്‌ ഇരുവരുടെയും അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. ജാമ്യമില്ലാ വകുപ്പാണിത്‌.

ഒന്നരവര്‍ഷം മുന്‍പു ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നെന്നു രാമചന്ദ്രന്‍ പൊലീസിനോടു പറഞ്ഞു. ക്വട്ടേഷന്‍ സംഘാംഗമായ കിര്‍മാനി മനോജിനെയാണ്‌ ഈ ദൗത്യം ഏല്‍പ്പിച്ചത്‌. അന്നു ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തവരില്‍ താനും ഉള്‍പ്പെടുന്നെന്ന്‌ രാമചന്ദ്രന്‍ മൊഴി കൊടുത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക