Image

കര്‍ക്കശക്കാരന്റെ സൗഹൃദം: ഫിലിപ്പ് ചെറിയാന്‍

Published on 15 April, 2020
കര്‍ക്കശക്കാരന്റെ സൗഹൃദം: ഫിലിപ്പ് ചെറിയാന്‍
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ അച്ചന്‍കുഞ്ഞു കോവൂര്‍ (64) ന്യൂ യോര്‍ക്കില്‍ നിര്യാതനായി. പ്രായഭേദമെന്യേ അദ്ദേഹത്തെ ഞങ്ങള്‍ കോവൂര്‍ അച്ചായന്‍ എന്ന് വിളിച്ചിരുന്നു. പതിറ്റാണ്ടുകള്‍ അടുപ്പമുള്ള എനിക്ക് ആ വേര്‍പാട് വാക്കുകള്‍ക്കപ്പുറമാണ്

ന്യൂ യോര്‍ക്കിന്റെ രണ്ടറ്റത്തു വസിക്കുന്ന ഞങ്ങള്‍ക്ക് എപ്പോഴും കാണാന്‍ സാധിച്ചിരുന്നില്ല. പലപ്പോഴും യോങ്കേഴ്‌സിലുള്ള അദ്ദേഹത്തിന്റെ ചര്‍ച്ചില്‍ ചെല്ലാന്‍പലപ്രവാശ്യം ക്ഷണിച്ചിട്ടുണ്ട്. പള്ളിയിലെ കൊയര്‍ സംഘത്തിന്റെ എല്ലാമായ അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ എനിക്ക് കിട്ടിയ അവസരങ്ങള്‍ പാഴാക്കി എന്നു പറയുന്നതാകും ശരി. ഓരോരോ കാരണങ്ങള്‍ പറഞ്ഞു ഞാന്‍ ഒഴിവാക്കുന്നതാണ് എന്ന് അന്നൊക്കെ പറയാറുണ്ടായിരുന്നു. ഇന്നതിന്റെ തീരാനഷ്ടം ഞാന്‍ മനസിലാക്കുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റും, സെക്രട്ടറിയുമായിരുന്നു.

ക്‌നാനായ യാക്കോബായ സഭക്ക് മികച്ച സംഭാവനകള്‍ നല്കിയ മഹത് വ്യക്തി കൂടിയായിരുന്നു പരേതന്‍ . ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സ് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ഇടവകാംഗവും കോയര്‍ ലീഡറുമാണ് .
അച്ചായനെപോലെ കര്‍ക്കശനായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ഇഷ്ടപെടാത്ത അല്ലെങ്കില്‍ ശരിയെന്നു തോന്നുന്ന നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കും. അതിനുവേണ്ടി സുഹൃത് ബന്ധങ്ങള്‍ കൂടി വേണ്ടായെന്നു വെക്കും.

ഒരിക്കലും വിട്ടു വീഴ്ചകള്‍ക്കു തയ്യാറാകില്ല. മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള ലിങ്ക് പോലും അദ്ദേഹമാണ് അയച്ചു തന്നത്. ഇപ്പോള്‍ ആ ലിങ്ക് ഞാന്‍ ഇമലയാളിയില്‍ നിന്നും കടം വാങ്ങുന്നു.

കലയെ ഇത്ര സ്‌നേഹിച്ച ഒരാള്‍ ഉണ്ടാകില്ല. അതാണ് ഞങ്ങളുടെ തുടക്കം. അതുകൊണ്ടു തന്നെയാണ് ദാസേട്ടനോടുള്ള അടുപ്പം. ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കും.

മാവേലി തിയേറ്ററിന്റെ ഉല്‍ഘാടനത്തിനു ഞങ്ങള്‍ കണ്ടു. വരണം എന്നു പറയുമ്പോള്‍, അതിനടുത്ത താമസിക്കുന്ന എന്നെക്കാള്‍ മുന്‍പേ സെല്ലുലോയിഡ് എന്ന മൂവിയുടെ ഫസ്റ്റ് ഷോയ്ക്കുള്ള ടിക്കറ്റും എനിക്കുവേണ്ടി കരുതിയിരുന്നു. അദ്ദേഹം വലിയ മനസിന്റെ ഉടമതെന്നെ.

ഫോമാ ഇലക്ഷന് ഞാന്‍ പരാജയപ്പെട്ടപ്പോള്‍, എന്നെ വിളിച്ചു ചില ഉപദേശങ്ങള്‍ തന്നു. അത് ഞാന്‍ ഇമലയാളിയില്‍ കൊടുക്കയും ചെയ്തു. പറഞ്ഞ ഒരു കാര്യം , ''ഒരിക്കലും മത്സരിച്ചു താങ്കള്‍ക്ക് ജയിക്കാന്‍ ആകില്ല''. പിറ്റേ ദിവസം തന്നെ വിളിച്ചു വേണ്ടായിരുന്നു എന്നോര്‍മിപ്പിക്കുകയും ചെയ്തു.

നാട്ടില്‍ നിന്നും മെഗാ ഷോകള്‍ വിവരുമ്പോള്‍ ഞാന്‍ വിളിക്കും. അപ്പോഴും അദ്ദേഹം കര്‍ക്കശക്കാരനാണ്.എവിടെയാണ്, എപ്പോള്‍, ആരൊക്കെ, താങ്കളുടെ സുഹൃത്തുക്കള്‍ ഉണ്ടാകുമോ?, പിന്നെയും, അദ്ദേഹത്തിനിഷ്ടമില്ലാത്ത ആരെയും എന്റെ ഗസ്റ്റ് ആണെങ്കില്‍ കൂടി അംഗീകരിക്കില്ല.

ഫെബ്രുവരി ഇരുപതിന് ഫോമാ ഇലക്ഷനുമായി ബന്ധപ്പട്ട് രണ്ടു മെസ്സേജുകള്‍ വന്നിരുന്നു. ഒന്ന് ബിജു തോണിക്കടവില്‍, മറ്റൊന്നെ സിജില്‍ പാലക്കലോടി. അങ്ങനെ ഒരു മറുപടിയും കൊടുക്കാതെ, ആ വിയോഗം, റെജി ചെറിയനെപോലെ പോലെ തന്നെ എന്നെ തളര്‍ത്തി.

കേട്ടിട്ടു പേടിയാകുന്നു. അടുത്തത് ആര്?.

കര്‍ക്കശക്കാരന്റെ സൗഹൃദം: ഫിലിപ്പ് ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക