Image

പെട്രോള്‍ വിലവര്‍ധനവ്‌: ഹര്‍ത്താല്‍ തുടങ്ങി, ബസുകള്‍ക്കുനേരെ കല്ലേറ്‌

Published on 23 May, 2012
പെട്രോള്‍ വിലവര്‍ധനവ്‌: ഹര്‍ത്താല്‍ തുടങ്ങി, ബസുകള്‍ക്കുനേരെ കല്ലേറ്‌
തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിക്ഷേധിച്ച്‌ എല്‍ഡിഎഫും ബിജെപിയും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ ഹര്‍ത്താല്‍. കൊല്ലത്തും തിരുവനന്തപുരത്തും കെഎസ്‌ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്‌ടായി. കൊല്ലം മാടന്‍നടയിലാണ്‌ ബസിനു നേരെ കല്ലേറുണ്‌ടായത്‌. സംഭവത്തില്‍ പരിക്കേറ്റ ബസ്‌ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. തിരുവനന്തപുരം കാട്ടാക്കടയിലാണ്‌ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറുണ്‌ടായത്‌. അക്രമത്തേത്തുടര്‍ന്ന്‌ സര്‍വീസ്‌ നിര്‍ത്തിവെച്ചു.

ഇതിനിടെ കേരളത്തില്‍ പെട്രോളിന്‌ നികുതി അടക്കം ഏകദേശം 7.50 രൂപയുടെ വര്‍ധനയുണ്‌ടാകും. പുതിയ വില സംസ്ഥാനത്തു വിവിധ സ്ഥലങ്ങളില്‍ 75 രൂപയിലധികമാവും. വിലവര്‍ധന ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു.

വില്‌പന നികുതിയും വാറ്റും കൂടി ചേരുന്നതോടെ ഡല്‍ഹിയില്‍ 7.50 രൂപയാണ്‌ വിലവര്‍ധന. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‌ 73.14 രൂപയാണ്‌ പുതുക്കിയ നിരക്ക്‌. പുതുക്കിയ നിരക്കനുസരിച്ച്‌ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‌ 78.32 രൂപയാകും. നേരത്തെ ഇത്‌ 70.82 രൂപ ആയിരുന്നു.

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില വര്‍ധിച്ചതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ്‌ ഇത്രയും വലിയ വിലവര്‍ധനയ്‌ക്കു കാരണമെന്നാണ്‌ എണ്ണക്കമ്പനികളുടെ വിശദീകരണം. പെട്രോളിനു ലിറ്ററിനു 13 രൂപ നഷ്ടത്തിലാണ്‌ ഇപ്പോള്‍ വില്‍ക്കുന്നതെന്നും അവര്‍ വാദിക്കുന്നു. പെട്രോളിനു ലിറ്ററിന്‌ 1.50 രൂപ കൂടി വര്‍ധിപ്പിക്കേണ്‌ട അവസ്ഥയാണത്രേ ഉണ്‌ടായിരുന്നത്‌. ഡീസലിനും പാചകവാതകത്തിനുമുള്ള വില വര്‍ധിപ്പിക്കണമെന്നും എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക