Image

ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ വെര്‍ച്യുല്‍ പരിശോധന

Published on 15 April, 2020
ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ വെര്‍ച്യുല്‍ പരിശോധന


ദുബായ്: കോവിഡ് രോഗവ്യാപനത്തില്‍ നിന്നും സാധാരണ രോഗികളുടെ സുരക്ഷ ലക്ഷ്യമിട്ട് ദുബായിലെ രണ്ടു ആസ്റ്റര്‍ ഹോസ്പിറ്റലുകളിലും ഇപ്പോള്‍ ഡോക്ടര്‍മാരുടെ വെര്‍ച്യുല്‍ പരിശോധനാ സംവിധാനം നടപ്പിലാക്കി.

ടെലി കണ്‍സള്‍ട്ടേഷനിലൂടെയുള്ള ഈ നൂതന ചികില്‍സാ സംവിധാനം അത്യാഹിത, ശസ്ത്രക്രിയ വിഭാഗങ്ങളിലല്ലാത്ത രോഗികള്‍ക്ക് ആശുപത്രി സന്ദര്‍ശിക്കാതെ തന്നെ ചികിത്സ തേടാനും ഡോക്ടരുടെ പരിശോധന ലഭ്യമാക്കാനും ലാബ് പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ വീട്ടില്‍ വന്നു ശേഖരിക്കാനും മരുന്നുകള്‍ വീട്ടിലെത്തിക്കാനുമുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ബന്ധിപ്പിച്ച സംവിധാനമാണിത്.

സ്ഥിരമായി ചികിത്സ തേടിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ആശുപത്രി സന്ദര്‍ശിക്കുന്നതുവഴി ഉണ്ടാകാവുന്ന കോവിഡ് പകര്‍ച്ചയുടെ സാധ്യത ഒഴിവാക്കുക എന്നതാണ് വെര്‍ച്യുല്‍ പരിശോധനയുടെ ലക്ഷ്യം.

സുരക്ഷാമാനദണ്ഡങ്ങള്‍ അനുസരിച്ചു വീടുകളില്‍ ഇരിക്കുന്ന പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദവും സമാധാനവും നല്‍കുന്നതോടൊപ്പം ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നു ആസ്റ്റര്‍ ഹോസ്പിറ്റല്‍ യുഎഇ സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.

ഇതുവഴി ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ മുഴുവന്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെയും സേവനം നിലവിലുള്ള രോഗികള്‍ക്കും പുതിയ രോഗികള്‍ക്കും ആസ്റ്ററിന്റെ ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ്‌സുമായി ബന്ധിപ്പിച്ച ഈ സംവിധാനം വഴി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. രോഗികള്‍ക്കു ഇലക്ട്രോണിക് പ്രിസ്‌ക്രിപ്ഷനും ചികിത്സാ പ്ലാനും ലഭ്യമാവുകയും ചെയ്യും.

രോഗികള്‍ ആസ്റ്ററിന്റെ കാള്‍സെന്റ്ര്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ എന്നിവ വഴി ബുക്ക് ചെയ്യുമ്പോള്‍ എസ്എംഎസ് മുഖേന തിരിച്ചറിയല്‍ നടത്തി ഇന്‍ഷ്വറന്‍സ് ലഭ്യമാക്കി ഡോക്ടറുമായി ടെലി കണ്‍സള്‍ട്ടേന്‍ നടത്തി അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ റീജണല്‍ ഐടി ഹെഡ് ജോസഫ് ജോര്‍ജ് പറഞ്ഞു.

റിപ്പോര്‍ട്ട്:അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക