ലണ്ടനില്‍ മരിച്ച ഡോ. തങ്കം പനോസിന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആദരാഞ്ജലി
EUROPE
15-Apr-2020
EUROPE
15-Apr-2020

ലണ്ടന്‍: മലബാര്‍ കുടിയേറ്റ ജനതയുടെ ആതുരശുശ്രൂഷ രംഗത്ത് അനര്‍ഘമായ സംഭാവനകള്‍ നല്‍കി ജീവിതകാലത്തെ അനുഗ്രഹമാക്കി കടന്നു പോയ ഡോ. തങ്കം പനോസിന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആദരാഞ്ജലികള്‍. മലബാര്‍ കുടിയേറ്റ കാലത്തെ സാധാരണ ജനത്തിന്റെ കൈത്താങ്ങായിരുന്നു ഡോ. തങ്കം പാനോസ് എന്നും അവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ഒരു ജനതക്കാകമാനം ആശ്വാസകരമായിരുന്നുവെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. തലശേരി അതിരൂപതയുടെ ആരംഭ കാലഘട്ടത്തില്‍ അനേക കുടുംബങ്ങള്‍ക്ക് ഡോ. തങ്കം പനോസിന്റെ സേവനം മൂലം ആരോഗ്യവും ജീവനും തിരിച്ചുകിട്ടിയ സംഭവങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു.
പേരാവൂര്‍ തൊണ്ടിയിലെ ആദ്യകാല എംബിബിഎസുകാരിയായ പനത്തോട്ടത്തില്‍ തങ്കം പനോസ് കുടിയേറ്റ മേഖലയിലെ സാധാരണക്കാരുടെ ഇടയില്‍ നിസ്വാര്‍ത്ഥമായ സേവനം കാഴ്ചവച്ച വക്തിത്വമാണ്. മലബാറിലെ ആരോഗ്യമേഖലയ്ക്ക് ഡോ. തങ്കം പനോസ് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. മാര്‍ച്ച് 29 ന് അന്തരിച്ച ഡോ. തങ്കം പനോസിന്റെ ശവസംസ്‌കാരം ഏപ്രില്‍ 15 ന് വെസ്റ്റ് സസെക്സിലെ റെഡ് ഹില്ലില്‍ വച്ച് നടക്കും.
ഡോ തങ്കം പനോസിന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അനുശോചനം അറിയിക്കുന്നതായും പരേതയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുശോചനസന്ദേശത്തില്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ഫാ. ടോമി എടാട്ട്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments