Image

‘ലിജോ ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്’; ഫെയ്‌സ്ബുക്ക് ലൈവില്‍ മണിരത്‌നം

Published on 15 April, 2020
‘ലിജോ ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്’; ഫെയ്‌സ്ബുക്ക് ലൈവില്‍ മണിരത്‌നം

ലിജോ ജോസ് പെല്ലിശേരിയോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തി പ്രശസ്ത സംവിധായകന്‍ മണിരത്‌നം. ഭാര്യ സുഹാസിനി നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലാണ് ലിജോയോടുള്ള ഇഷ് മണിരത്‌നം പരസ്യമാക്കിയത്.

സിനിമകളെ കുറിച്ചും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാനുമാണ് സുഹാസിനിക്കൊപ്പം ലൈവില്‍ മണിരത്‌നം എത്തിയത്. പ്രേക്ഷകര്‍ക്കൊപ്പം നിരവധി സിനിമാതാരങ്ങളും ഈ ലൈവ് കാണാന്‍ എത്തിയിരുന്നു. 

അതിനിടെയാണ് ‘നിങ്ങളുടെ ഫേവറിറ്റ് ഡയറക്ടര്‍ ലൈവ് കാണുന്നുണ്ട്,’ എന്ന് മണിരത്നത്തോട് സുഹാസിനി പറഞ്ഞത്. ‘ലിജോ ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്. ഇപ്പോഴുള്ള മികച്ച സംവിധായകരില്‍ ഒരാളാണ് നിങ്ങള്‍. കണ്‍ഗ്രാറ്റ്സ്, കീപ്പ് ഇറ്റ് അപ്പ്’. എന്നായിരുന്നു ലിജോയോട് മണിരത്‌നത്തിന്റെ കമന്റ്.

‘പൊന്നിയിന്‍ സെല്‍വന്‍’ ആണ് മണിരത്‌നത്തിന്റെ പുതിയ ചിത്രം. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന കൃതിയെ ആരാധമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ഗംഭീര കാസ്റ്റിംഗാണ് മണിരത്‌നം നടത്തിയിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക