Image

ഡോ. അശോക്‌ കുമാര്‍ എന്‍.ബി.എ. ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റീ ചെയര്‍മാന്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 May, 2012
ഡോ. അശോക്‌ കുമാര്‍ എന്‍.ബി.എ. ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റീ ചെയര്‍മാന്‍
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലുള്ള നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്റെ 2012- 13ലെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റീ ചെയര്‍മാന്‍ ആയി ഡോ. അശോക്‌ കുമാറിനെ 2012 മേയ്‌ 20-ന്‌ കൂടിയ ബോര്‍ഡ്‌ മെമ്പറന്മാരുടെ യോഗത്തില്‍ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു.

ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റീ മെമ്പറന്മാരായ ശ്രീ ഗോപിനാഥ്‌ കുറുപ്പ്‌, ശ്രീ അപ്പുക്കുട്ടന്‍ നായര്‍, ശ്രീ രാമചന്ദ്രന്‍ നായര്‍, ശ്രീ പ്രഭാകരന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഈവര്‍ഷത്തെ റിക്കോര്‍ഡിംഗ്‌ സെക്രട്ടറിയായി ശ്രീ അപ്പുക്കുട്ടന്‍ നായരും ചുമതലയേറ്റു. ഡോ. കുമാര്‍ തന്റെ നന്ദി പ്രസംഗത്തില്‍ അസ്സോസിയേഷന്റെ വളര്‍ച്ചയ്‌ക്കുവേണ്ടി തന്നാലാവുന്നതു ചെയ്യുമെന്ന്‌ ഉറപ്പു നല്‍കി.
ഡോ. അശോക്‌ കുമാര്‍ എന്‍.ബി.എ. ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റീ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക