Image

നയന്‍താരക്കെതിരെ ഗുരുതര ആരോപണവുമായി പ്രഭുദേവയുടെ ഭാര്യ

Published on 15 April, 2020
നയന്‍താരക്കെതിരെ ഗുരുതര ആരോപണവുമായി പ്രഭുദേവയുടെ ഭാര്യ

ലേഡീ സൂപ്പര്‍സ്റ്റാര്‍, നയന്‍സ് എന്ന് ഓമനപ്പേരില്‍ ആരാധകര്‍ വിളിക്കുന്ന നയന്‍താര നിലവില്‍ നടനും സംവിധായകനുമായ വിഘ്‌നേഷ്് ശിവനൊപ്പം പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം വൈകാതെ ഉണ്ടാവുമെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയുമില്ല. 


എങ്കിലും രണ്ട് പേരും ഒന്നിച്ചാണ് കഴിയുന്നത്.

വിഘ്‌നേഷുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് നടനും നര്‍ത്തകനുമായ പ്രഭുദേവയുമായി നയന്‍താര ഇഷ്ടത്തിലായിരുന്നു. ഇരുവരുടെയും പ്രണയം തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായിരുന്നു. 


എന്നാല്‍ ആ ബന്ധം വേര്‍പിരിയുകയായിരുന്നു. ഇപ്പോഴിതാ പ്രഭുദേവയുടെ ഭാര്യ ഇവരുടെ ബന്ധത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.


പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭുദേവയുടെ മുന്‍ ഭാര്യ റംലത്ത്് എന്ന ലത,

 നടി നയന്‍താരയെ ശപിക്കുന്നത്. ഒരാളുടെ കുടുംബം തകര്‍ത്തെറിഞ്ഞതിന് നയന്‍താര ശിക്ഷിക്കപ്പെടണമെന്നും എന്റെ ഭര്‍ത്താവിനെ അവര്‍ തട്ടിപ്പറിച്ചെടുത്തതാണെന്നും റംലത്ത് ആരോപിക്കുന്നു. 


ഇതുപോലെ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ നിയമപരമല്ലാതെ സ്വന്തമാക്കുന്ന സ്ത്രീകളെല്ലാം ശിക്ഷിക്കപ്പണമെന്നും അവര്‍ പറയുന്നു. എന്നില്‍ നിന്നും ഭര്‍ത്താവിനെ തട്ടിയെടുത്തത് ചൂണ്ടി കാണിച്ച് ഞാന്‍ പോലീസിനും കോടതിയോടുമെല്ലാം നയന്‍താരയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.


കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ഞങ്ങളെ സംരക്ഷിച്ച് വരികയാണ്. അടുത്തിടെയാണ് ഞങ്ങള്‍ക്ക് വേണ്ടി ഒരു വീട് അദ്ദേഹം വാങ്ങിയത്. 


എന്നാലിപ്പോള്‍ എല്ലാം മാറി മറിഞ്ഞു. പ്രഭുവേദയുടെ ഇപ്പോഴത്തെ പെരുമാറ്റം എനിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയൊരു ഷോക്ക് ആണ് നല്‍കിയിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലെ നിയമം അനുസരിച്ച് വിവാഹിതനായ ഒരാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിച്ചിരുന്നില്ല.


എന്നാല്‍ ഞാനുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള ബന്ധം സങ്കീര്‍ണമായി. 2012 ല്‍ ഇരുവരും ബ്രേക്ക് അപ്പ് ആയി. 


പ്രഭുദേവയുമായിട്ടുള്ള ബന്ധം തകര്‍ന്നതിന് ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര അവരുടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. 'ഞാനൊരു റിലേഷന്‍ഷിപ്പില്‍ ആയിരുന്നപ്പോള്‍ എന്റെ നൂറ് ശതമാനവും അതിന് നല്‍കിയിരുന്നു. എന്നാല്‍ കാര്യങ്ങളൊന്നും പ്രതീക്ഷിച്ചത് പോലെ നടന്നില്ല. പിന്നെ മുന്നിലുള്ള വഴി അത് ഉപേക്ഷിക്കുക എന്നതായിരുന്നു.


ഞാനും പ്രഭുവേദവയും ഒരുമിച്ച് ജീവിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ വ്യക്തിയില്‍ നിന്നും അകന്ന് പോകാന്‍ ശ്രമിച്ചതോടെ എന്റെ ജീവിതം തകിടം മറിഞ്ഞു. മൂന്നര വര്‍ഷത്തോളം നീണ്ട പ്രണയബന്ധമായിരുന്നു ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്. 


ബ്രേക്ക് അപ്പില്‍ നിന്നും പുറത്ത് കടക്കാന്‍ തനിക്ക് ഒരുപാട് സമയം ആവശ്യമായി വന്നതിനെ കുറിച്ചും നയന്‍താര പറഞ്ഞിരുന്നു. ഇപ്പോള്‍ കാമുകന്‍ വിഘ്നേശ് ശിവനുമൊത്ത് ജീവിതം ആഘോഷിക്കുകയാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍.

നയന്‍താരക്കെതിരെ ഗുരുതര ആരോപണവുമായി പ്രഭുദേവയുടെ ഭാര്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക