Image

മണ്‍സൂണ്‍ ഡ്രീംസ്‌ ചിക്കാഗോയില്‍ ജൂണ്‍ 24ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 May, 2012
മണ്‍സൂണ്‍ ഡ്രീംസ്‌ ചിക്കാഗോയില്‍ ജൂണ്‍ 24ന്‌
ഷിക്കാഗോ: മായാജാല രംഗത്തെ ലോകപ്രശസ്‌ത മജീഷ്യനായ സാംരാജും സംഘവും നയിക്കുന്ന മണ്‍സൂണ്‍ ഡ്രീംസ്‌ ചിക്കാഗോയില്‍ ജൂണ്‍ 24ന്‌ വൈകിട്ട്‌ 6 മണിക്ക്‌ തരംഗം ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ ഗേറ്റ്‌വേ തീയറ്ററില്‍ അരങ്ങേറും. ചിക്കാഗോ സെന്റ്‌മാര്‍ക്ക്‌ സിഎസ്‌ഐ ചര്‍ച്ച്‌ വികാരി റവ. ജോസഫ്‌ ശാമുവേല്‍ ഈ ഷോയുടെ മെഗാ സ്‌പോണ്‍സറായ ഔസേഫ്‌ തോമസിന്‌ ആദ്യ ടിക്കറ്റ്‌ നല്‍കി ടിക്കറ്റ്‌ വില്‍പ്പനയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ഈ പരിപാടിയിലൂടെ സമാഹരിക്കുന്ന തുക യില്‍നിന്നും ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്‌.

ഈ മായാജാല വിസ്‌മയ കലാസന്ധ്യയില്‍ മജീഷ്യന്‍ സാംരാജിനൊപ്പം പ്രശസ്‌ത മലയാള സിനിമതാരം റോമാ, ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്‌റ്റ്‌, ഹാസ്യ കുലപതി കോട്ടയം നസീര്‍, സംസ്ഥാന അവാര്‍ഡ്‌ ജേതാവായ ഗായിക രാജലക്ഷ്‌മി, ഗായകന്‍ രമേശ്‌ ബാബു, ഹാസ്യ താരം അനീഷ്‌, നര്‍ത്തകിയും നടിയുമായ ഷാലിനി, ബോളിവുഡ്‌ നൃത്ത സംവിധായക സുനിതാ റാവുവും സംഘവും അടക്കം ഇരുപതോളം കലാകാരന്മാര്‍ അണിചേരുന്നു.

മണ്‍സൂണ്‍ ഡ്രീംസ്‌-ന്റെ ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും മാത്യു എബ്രഹാം(റോയി) 847-703-0158, ജിജി പി. സാം 773-858-2300, മോന്‍സി ചാക്കൊ 847-791-1670, സാം ജോര്‍ജ്‌ 847-960-4415, ആഷ്‌ലി ജോര്‍ജ്‌ 847-693-1882, ഐപ്പ്‌ സി. വര്‍ഗീസ്‌ പരിമണം 224-200-5771, ബിജു ഫിലിപ്പ്‌ 224-595-2458. അലന്‍ ജോണ്‍ അറിയിച്ചതാണിത്‌.
മണ്‍സൂണ്‍ ഡ്രീംസ്‌ ചിക്കാഗോയില്‍ ജൂണ്‍ 24ന്‌
Join WhatsApp News
Varughese Mathew 2013-09-11 01:54:38
As I wrote before war is not a solution for any international issue. We should try diplomatic approach to solve any issues between nations and people. Also I am telling again that America should not be the \\\"World Police\\\" . It is high time for this great nation to take care of it\\\'s own issues to keep this country as number 1 in the world, rather than looking into the issues of other countries in the world. I came to the US in 1985, became a US citizen in 1991 forseeing that this is the counrty that I am going to live for the rest of my life. Being a good citizen of this great nation, I want to see that this counrty is \\\"Number 1\\\" for ever.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക