Image

സില്‍വര്‍ ജൂബിലി ആഘോഷപ്പൊലിമയില്‍ എന്‍.വൈ.എം.എസ്‌.സി

ജോയിച്ചന്‍ പുതുക്കുളം Published on 23 May, 2012
സില്‍വര്‍ ജൂബിലി ആഘോഷപ്പൊലിമയില്‍ എന്‍.വൈ.എം.എസ്‌.സി
ന്യൂയോര്‍ക്ക്‌: കായിക രംഗത്തെ അതികായരായ ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ ഗംഭീരതുടക്കമായി. ഈവര്‍ഷത്തെ ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ കെ.എസ്‌. പ്രസാദും സംഘവും അവതരിപ്പിക്കുന്ന കോമഡി ടാക്കീസിന്റെ ടിക്കറ്റ്‌ വില്‍പ്പന മെയ്‌ ആറാം തീയതി ക്വീന്‍സ്‌ സോക്കര്‍ ഫീല്‍ഡില്‍ വെച്ച്‌ അക്കമെക്‌സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാന്‍ ജോണ്‍ തേവരത്തിനു നല്‍കി ഉദ്‌ഘാടനം ചെയ്‌തു.

എണ്‍പതുകളില്‍ ന്യൂയോര്‍ക്കില്‍ സോക്കറിനും വോളിബോളിനും വേണ്ടി തുടങ്ങിയ ക്ലബ്‌ ഇന്ന്‌ മലയാളികള്‍ക്കുവേണ്ടി ബാഡ്‌മിന്റണ്‍, ക്രിക്കറ്റ്‌, ബാസ്‌ക്കറ്റ്‌ ബോള്‍ എന്നീ കായിക ഇനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ട്‌ വളര്‍ന്നു പന്തലിക്ക്‌ നില്‍ക്കുന്നു.

ഈവര്‍ഷം ക്ലബിന്റെ അഭിമാനവും പ്രൗഡിയുമായ കൈരളി ട്രോഫിക്കുവേണ്ടിയുള്ള മത്സരം ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക്‌ കടക്കുമ്പോഴും ന്യൂയോര്‍ക്കിലെ യുവതീ യുവാക്കള്‍ക്ക്‌ കായിക മത്സരങ്ങളുടെ കൂട്ടായ്‌മ എന്നതിലുപരി സാഹോദര്യത്തിന്റേയും സഹകരണത്തിന്റേയും കൂട്ടായ്‌മയായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌.

ജൂണ്‍ 14-ന്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റോടുകൂടി തുടങ്ങുന്ന മത്സരങ്ങള്‍ ജൂലൈ 14-ന്‌ ബാഡ്‌മിന്റനും തുടര്‍ന്ന്‌ വോളിബോളും ബാസ്‌ക്കറ്റ്‌ ബോളുമായി സമ്മര്‍ ആഘോഷിച്ച്‌ സെപ്‌റ്റംബര്‍ ഒന്നും രണ്ടിനുമായി നടക്കുന്ന കൈരളി സോക്കര്‍ ടൂര്‍ണമെന്റോടുകൂടി കായിക മത്സരങ്ങള്‍ അവസാനിക്കും.

സില്‍വര്‍ ജൂബലി ആഘോഷങ്ങള്‍ക്കു മേമ്പൊടിയായി കെ.എസ്‌. പ്രസാദും ടീമും അവതരിപ്പിക്കുന്ന കോമഡി ടാക്കീസ്‌ ജൂലൈ ഒന്നാം തീയതി ഷാമിനാട്‌ ഹൈസ്‌കൂളിന്റെ ഡര്‍ബി ഓഡിറ്റോറിയത്തില്‍ വെച്ച്‌ വൈകിട്ട്‌ ആറുമണിക്ക്‌ നടത്തപ്പെടും.

കോശി തോമസും, പോള്‍ ചുള്ളിയിലും, ജോണ്‍ ജേക്കബും മറ്റും 25 വര്‍ഷം മുമ്പ്‌ തുടങ്ങി ജോര്‍ജ്‌ മാത്യു#ു#ം (മോഹന്‍), കൊച്ച്‌ ചാക്കോയും, മാത്യു ജേക്കബും വളര്‍ത്തി വലുത്തിയ ഈ സംരംഭം ഇന്ന്‌ യുവത്വത്തിന്റെ ചുറുചുറുക്കുമായി റെജി ജോര്‍ജും, രാജു പറമ്പിലും, ജോസ്‌ കള്ളിക്കാടും നേതൃത്വം നല്‍കുന്നു. കഴിഞ്ഞകാലങ്ങളില്‍ ക്ലബിന്റെ എല്ലാ ആവശ്യങ്ങളിലും സാമ്പത്തിക സഹായങ്ങള്‍ നല്‍കി സഹകരിച്ച ഏബ്രഹാം സി മാത്യു (ഷ്‌മിറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌), ഏബ്രഹാം മാമ്മന്‍ (ഡല്‍ഹി പാലസ്‌), പൗലോസ്‌ (മഹാരാജ/മഹാറാണി) എക്കാലവും വിലമതിക്കാനാവാത്തതാണെന്ന്‌ പ്രസിഡന്റ്‌ റെജി ജോര്‍ജ്‌ പ്രസ്‌താവിച്ചു.

ഈവര്‍ഷത്തെ കമ്മിറ്റി: റെജി ജോര്‍ജ്‌ (പ്രസിഡന്റ്‌), സാക്ക്‌ മത്തായി (സെക്രട്ടറി), മാത്യു ചേരാവള്ളില്‍ (ട്രഷറര്‍), ഈപ്പന്‍ ചാക്കോ (വൈസ്‌ പ്രസിഡന്റ്‌), സജി തോമസ്‌ (വൈസ്‌ പ്രസിഡന്റ്‌-സീനിയര്‍ ടീം), രഘു നൈനാന്‍ (വൈസ്‌ പ്രസിഡന്റ്‌-ജൂണിയര്‍ ടീം). ചെറിയാന്‍ പെരുമാള്‍ (ജോയിന്റ്‌ സെക്രട്ടറി).
സില്‍വര്‍ ജൂബിലി ആഘോഷപ്പൊലിമയില്‍ എന്‍.വൈ.എം.എസ്‌.സിസില്‍വര്‍ ജൂബിലി ആഘോഷപ്പൊലിമയില്‍ എന്‍.വൈ.എം.എസ്‌.സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക