Image

ഒരുമ ബാസ്‌ക്കറ്റ്‌ ബോള്‍ ലീഗ്‌ സീസണ്‍ 2 ജൂണ്‍ ഒമ്പതിന്‌ ശനിയാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 23 May, 2012
ഒരുമ ബാസ്‌ക്കറ്റ്‌ ബോള്‍ ലീഗ്‌ സീസണ്‍ 2 ജൂണ്‍ ഒമ്പതിന്‌ ശനിയാഴ്‌ച
ലോസാഞ്ചലസ്‌: ഒരുമ ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത്‌ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ ജൂണ്‍ ഒമ്പതിന്‌ ശനിയാഴ്‌ച ബ്യൂണ പാര്‍ക്ക്‌ ജൂണിയര്‍ ഹൈസ്‌കൂള്‍ ജിമ്മില്‍ നടത്തപ്പെടുന്നു. ജൂണിയര്‍, സീനിയര്‍ എന്നീ രണ്ടു വിഭാഗങ്ങളില്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്‌. പത്തു മുതല്‍ 14 വയസുവരെ പ്രായമുള്ളവര്‍ക്ക്‌ ജൂണിയര്‍ വിഭാഗത്തിലും, 14 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക്‌ സീനിയര്‍ വിഭാഗത്തിലും മത്സരിക്കാം.

ഒരുമ ബാസ്‌ക്കറ്റ്‌ ബോള്‍ ലീഗ്‌ സതേണ്‍ കാലിഫോര്‍ണിയയിലെ ഏക ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റാണ്‌. 209-ലധികം ടീമുകള്‍ ഇതിനകം മത്സരത്തിന്‌ പേര്‌ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. വിജയികള്‍ക്ക്‌ 500 ഡോളര്‍ കാഷ്‌ അവാര്‍ഡും ഒരുമ ട്രോഫിയും ഒന്നാം സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക്‌ കാഷ്‌ അവാര്‍ഡും ട്രോഫിയും ലഭിക്കും. മത്സരിക്കുന്ന എല്ലാ ടീം അംഗങ്ങള്‍ക്കും ഒരുമ ജഴ്‌സി വിതരണം ചെയ്യും.

പിഴവില്ലാത്ത റഫറിയിംഗ്‌, ഡിജിറ്റല്‍ സ്‌കോര്‍ ബോര്‍ഡ്‌, ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളുള്ള ആധുനിക ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ട്‌ ഉള്‍പ്പടെ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ ബോള്‍ മത്സരത്തിനുവേണ്ടുന്ന എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞു.

ജൂണ്‍ 9-ന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ മത്സരം ആരംഭിക്കും. എല്ലാ ടീം അംഗങ്ങളും കൃത്യസമയത്ത്‌ എത്തിച്ചേരണമെന്ന്‌ സെക്രട്ടറി അറിയിച്ചു. മത്സരം കാണാന്‍ പ്രവേശനം സൗജന്യമാണ്‌.

ഒരുമ ബാസ്‌ക്കറ്റ്‌ ബോള്‍ ക്ലിനിക്ക്‌

ബാസ്‌ക്കറ്റ്‌ ബോള്‍ ലീഗിനോടനുബന്ധിച്ച്‌ ഒരു ബാസ്‌ക്കറ്റ്‌ ബോള്‍ ക്ലിനിക്‌ ഒരു സംഘടിപ്പിച്ചിട്ടുണ്ട്‌. 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ ഈ ബാസ്‌ക്കറ്റ്‌ ബോള്‍ വര്‍ക്ക്‌ഷോപ്പില്‍സൗജന്യമായി പങ്കെടുക്കാം. ബാസ്‌ക്കറ്റ്‌ ബോള്‍ തിയറിയും പ്രാക്‌ടിക്കലും വര്‍ക്ക്‌ഷോപ്പില്‍ ലളിതമായി വിശദീകരിക്കും. ഭാവിയിലെ ബാസ്‌ക്കറ്റ്‌ ബോള്‍ പ്രതിഭകള്‍ക്ക്‌ തികച്ചും പ്രയോജനകരമായ ഈ ബാസ്‌ക്കറ്റ്‌ ബോള്‍ ക്ലിനിക്ക്‌ ജൂണ്‍ 9-ന്‌ ശനിയാഴ്‌ചയാണ്‌ നടത്തുന്നത്‌.

ഒരുമ ബാസ്‌ക്കറ്റ്‌ ബോള്‍ ലീഗ്‌ 2 രജിസ്‌ട്രേഷനും ബാസ്‌ക്കറ്റ്‌ ബോള്‍ ക്ലിനിക്‌ വിവരങ്ങള്‍ക്കും സെക്രട്ടറി റോയി മാത്യു (714 235 1214), പ്രസിഡന്റ്‌ ഏബ്രഹാം കുരുവിള (714 271 7285) എന്നിവരുമായി ബന്ധപ്പെടുക.
ഒരുമ ബാസ്‌ക്കറ്റ്‌ ബോള്‍ ലീഗ്‌ സീസണ്‍ 2 ജൂണ്‍ ഒമ്പതിന്‌ ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക