Image

മുഖമേതായാലും മാസ്‌ക് മുഖ്യം; പ്രചാരണവുമായി താരങ്ങള്‍

Published on 14 April, 2020
മുഖമേതായാലും മാസ്‌ക് മുഖ്യം; പ്രചാരണവുമായി താരങ്ങള്‍

കൊറോണ വൈറസ് കാരണം എല്ലാര്‍ക്കും ഈസ്റ്ററും വിഷുവുമെല്ലാം വീട്ടില്‍ തന്നെയാണ്. ആഘോഷങ്ങളൊക്കെ വീട്ടുകാര്‍ക്കൊപ്പം മാത്രം. ഇനി ആരെങ്കിലും പുറത്തിറങ്ങുകയാണെങ്കില്‍ മാസ്‌ക് ധരിക്കാന്‍ മറക്കേണ്ട. പറയുന്നത് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരുമാണ്. മുഖമേതായാലും മാസ്‌ക് മുഖ്യം എന്ന വാചകത്തോടെയുള്ള ഈ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ്.

മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവര്‍ മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അതേസമയം കോവിഡിനെതിരായ പോരാട്ടങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നും എന്നാല്‍ ജാഗ്രത കൈവിടരുതെന്നും ആരോഗ്യ മന്ത്രി കെ കെ ഷൈലജ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.











Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക