Image

മുംബൈയിലെ 1000 കുടുംബങ്ങളുടെ വിശപ്പകറ്റാന്‍ സഞ്ജയ് ദത്ത്

Published on 14 April, 2020
മുംബൈയിലെ 1000 കുടുംബങ്ങളുടെ വിശപ്പകറ്റാന്‍ സഞ്ജയ് ദത്ത്

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യയച്ച് സംഭാവന ചെയ്യുകയാണ് സാധാരണക്കാരും സെലിബ്രിറ്റികളുമടക്കം നിരവധി പേര്‍. ബോളിവുഡ് നടന്‍ 
സഞ്ജയ് ദത്തും സഹജീവികള്‍ക്ക് താങ്ങും തണലുമാകാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കൊറോണയും ലോക് ഡൗണും കാരണം ദുരിതത്തിലായ 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുമെന്ന്  പ്രഖ്യാപിച്ചിരിക്കുകയാണ് സഞ്ജയ് ദത്ത്.

'രാജ്യത്തിനാകെ ഇത് കഠിനമായ കാലമാണ്. ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ സഹജീവികളെ സഹായിക്കുന്നു. അത് വീട്ടിലിരുന്നു സാമൂഹിക അകലം പാലിച്ചിട്ടായാലും ശരി. മറ്റുള്ളവരെ സഹയിക്കാനായി ഞാന്‍ എന്നാല്‍ കഴിയുന്നത് ചെയ്യുന്നു'. സഞ്ജയ് ദത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.  സവര്‍ക്കര്‍ ട്രസ്റ്റുമായി സഹകരിച്ചാണ് സഞ്ജയ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക