Image

പെട്രോള്‍ വില വര്‍ധനയും ഹര്‍ത്താലും

തോമസ്‌ വി. മാത്യൂസ്‌ Published on 23 May, 2012
പെട്രോള്‍ വില വര്‍ധനയും ഹര്‍ത്താലും
പെട്രോള്‍ വിലവര്‌ധിപ്പികാനുള്ള കേന്ദ്ര സര്‍കാരിന്റെ തീരുമാനം സാധാരണക്കാരന്റെ നടുവൊടിക്കും.
ഹര്‍ത്താല്‍ എന്ന കേരള ആഘോഷം പ്രഖ്യാപി
ക്കാന്‍ നോക്കി ഇരുന്നവര്‍ക്ക്‌ ഇത്‌ ഒരു സുവര്‍ണ അവസരം കൂടിയായി. ചില വര്‍ഷങ്ങള്‍ക്‌ മുന്‍പ്‌ ഒരു അമ്മ സ്വന്തം കുഞ്ഞിന്റെ മൃതശരിരം കാണാന്‍ വന്നപ്പോള്‍ നേരിട്ട ബുദ്ധിമുട്ട്‌  മാധ്യമങ്ങളില്‍ കുടെ അറിയാത്തവര്‍ ഉണ്ടാവില്ല.

സര്‍ക്കാരിന്റെ, അത്‌ കേന്ദ്രം ആയാലും സംസ്ഥാനം ആയാലും തീരുമാനങ്ങളില്‍ എതിര്‍പ്പ്‌ ഉള്ളവര്‍ ഹര്‍ത്താല്‍ ആഘോഷിച്ചു പൊതുജനത്തിന്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കരുത്‌. പകരം നിയമത്തിന്റെ വഴിയില്‍ കൂടെ അതിനെ ചോദ്യം ചെയ്യണം. ഏതെങ്കിലും പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലോ നാലു ബസിനിട്ട്‌ കല്ലെറിഞ്ഞാലോ അല്ലെങ്കില്‍ പാവം വഴിയത്ര
ക്കാരനിട്ടു രണ്ടു കൊടുത്താലോ ഒന്നും വില വര്‍ധിപ്പികാനുള്ള
തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറില്ല. പിന്നെ
സ്വയം വിഢി വേഷം കെട്ടാം എന്നെ ഉള്ളു. ഇങ്ങനെ ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടി അത്‌ ഏതായാലും അവര്‍ തക്കതായ പിഴ നല്‍കണം. അതുപോലെ നേതാക്കന്മാര്‍ക്ക്‌ ഇലക്ഷന്‌ മത്സരിക്കുന്നതിനു വിലക്ക്‌ ഏര്‍പ്പെടുത്തണം. കേരളത്തില്‍ നടക്കുന്നതുപോലെ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഹര്‍ത്താല്‍ നടക്കുന്നില്ല.

നമ്മുടെ നിയമ
സംവിധാനം ഹര്‍ത്താല്‍ നടത്തുന്നവരുടെ സംഘടിതശക്തിക്ക്‌ മുന്‍പില്‍ മുട്ടു മടക്കുന്ന കാഴ്‌ചയാണ്‌ കാണാന്‍ കഴിയുന്നത്‌. ബഹുമാനപ്പെട്ട കോടതി എടുക്കുന്ന ഒരു തീരുമാനത്തിനെതിരായി അഭിപ്രായം പറഞ്ഞാല്‍ കോടതി അലക്ഷ്യത്തിനു കേസേടുക്കുന്ന നാട്ടില്‍ എന്തേ കോടതികള്‍ ഇത്‌ പോലെ സാധാരണകാരന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്‌ കണ്ടില്ലെന്നു നടിക്കുന്നു?.

തോമസ്‌ വി. മാത്യൂസ്‌
പെട്രോള്‍ വില വര്‍ധനയും ഹര്‍ത്താലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക