Image

അന്നാ ഹസാരെ ആശുപത്രിയില്‍

Published on 23 May, 2012
അന്നാ ഹസാരെ ആശുപത്രിയില്‍
ന്യൂഡല്‍ഹി: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അന്നാ ഹസാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സായിബാബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശക്തമായ ലോക്പാല്‍ ബില്‍ വേണമെന്ന് ആവശ്യപ്പെട്ട് മഹരാഷ്ട്രയില്‍ പര്യടനം നടത്തുന്നതിനിടെയാണ് 74-കാരനായ ഹസാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേതുടര്‍ന്ന് നന്ദുര്‍ബാര്‍ ജില്ലയിലെ പര്യടനം റദ്ദാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശക്തമായ ലേക്പാല്‍ ബില്‍ വേണമെന്ന് ആവശ്യപ്പെട്ട് മേയ് ഒന്ന് മുതല്‍ മഹാരാഷ്ട്രയില്‍ ഹസാരെ പര്യടനം നടത്തിവരുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക