Image

ഫ്രാന്‍സിനും ആശ്വാസ ഞായര്‍

Published on 13 April, 2020
 ഫ്രാന്‍സിനും ആശ്വാസ ഞായര്‍

പാരീസ്: ഫ്രാന്‍സില്‍ കൊറോണവൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ് രേഖപ്പെടുത്തി. ശനിയാഴ്ച 643 പേര്‍ മരിച്ച സ്ഥാനത്ത് ഞായറാഴ്ച 561 പേരാണ് മരിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവാണ് രേഖപ്പെടുത്തുന്നത്. ഞായറാഴ്ച മരിച്ചവരില്‍ 315 പേരും ആശുപത്രികളിലാണ് മരിച്ചത്. 246 പേര്‍ നഴ്‌സിംഗ് ഹോമികളിലും കെയര്‍ ഹോമുകളിലുമായും മരിച്ചു.

വൈറസ് ബാധിച്ച നാവിക കപ്പലിലെ 1,900 നാവികരെ ഫ്രാന്‍സ് ക്വാറന്റൈനിലാക്കി.ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനവാഹിനിക്കപ്പലായ ചാള്‍സ്ഡിഗല്ലെയില്‍ 50 നാവിക സേനാംഗങ്ങള്‍ കോവിഡ് 19 പോസിറ്റീവ് പരീക്ഷിച്ചതിനുശേഷം 1,900 നാവികരെ ക്വാറന്റൈനിലാക്കാന്‍ ഞായറാഴ്ച ഫ്രാന്‍സ് ഉത്തരവിട്ടു.

കോവിഡ് 19 മൂലം മെഡിറ്ററേനിയന്‍, അറ്റ്‌ലാന്റിക് എന്നിവിടങ്ങളിലെ നിലവിലെ ദൗത്യം 10 ദിവസം വെട്ടിക്കുറച്ച ശേഷം ഫ്രഞ്ച് നാവികസേനയുടെ തെക്കന്‍ തുറമുഖമായ ടുലോണിലാണ് നങ്കൂരമിട്ടത്.

1,900 നാവികരെ ഒഴിപ്പിക്കുന്നതിനായി കരയിലും കടലിലും ഇപ്പോള്‍ കഠിനമായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.കപ്പല്‍ ഡോക്ക് ചെയ്യുന്നതിന് മുന്പായി മൂന്ന് നാവികരെ ന്ധമുന്‍കരുതല്‍ന്ധ എന്ന നിലയില്‍ ആശുപത്രി ടുലോണിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച മുതല്‍ കപ്പല്‍ തന്നെ ഒരു വലിയ അണുനാശിനി പ്രവര്‍ത്തനത്തിന് വിധേയമാകും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക