Image

കൊച്ചി മെട്രോ റയിലില്‍ ബ്രിട്ടിഷ് പങ്കാളിത്തം

Published on 23 May, 2012
കൊച്ചി മെട്രോ റയിലില്‍ ബ്രിട്ടിഷ് പങ്കാളിത്തം
കൊച്ചി: കൊച്ചി മെട്രോ റയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ബ്രിട്ടിഷ് സര്‍ക്കാരും ബ്രിട്ടിഷ് കമ്പനികളും സഹകരിക്കും. ഇതു സംബന്ധിച്ച് ബ്രിട്ടിഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ കൊച്ചി മെട്രോ റയില്‍ കോര്‍പറേഷന്‍ എംഡിയുമായി ചര്‍ച്ച നടത്തി. പങ്കാളിത്തം എങ്ങനെ വേണമെന്നു ബ്രിട്ടിഷ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം കോര്‍പറേഷനെ അറിയിക്കും. ബ്രിട്ടിഷ് സഹായത്തോടെ കൊച്ചി നഗരത്തിലെ കനാലുകളും ഗതാഗതയോഗ്യമാക്കും. പദ്ധതിക്കു വേഗം കൂട്ടാന്‍ ഇതു സഹായകമാകുമെന്നു മെട്രോ റയില്‍ കോര്‍പറേഷന്‍ പ്രതീക്ഷിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക