Image

പെട്രോള്‍ വില വര്‍ധന ഒഴിവാക്കാനാകില്ലെന്നു കോണ്‍ഗ്രസ്

Published on 23 May, 2012
പെട്രോള്‍ വില വര്‍ധന ഒഴിവാക്കാനാകില്ലെന്നു കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ആഗോള സാഹചര്യം കണക്കിലെടുത്ത് പെട്രോള്‍ വിലവര്‍ധന ഒഴിവാക്കാനാകില്ലെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു. എന്നാല്‍ വിലവര്‍ധനവ് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഞങ്ങളോടു ചര്‍ച്ച ചെയ്തില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രിയും യുപിഎ ഘടകകക്ഷിയുമായ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി പറഞ്ഞു. ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ധനവ് തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വെള്ളിയാഴ്ചയേ തീരുമാനമെടുക്കൂ. വിലവര്‍ധനവ് പിന്‍വലിക്കണമെന്നു ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക