Image

സൗത്ത്‌വെസ്റ്റ്‌ അമേരിക്കന്‍ ഫാമിലി കോണ്‍ഫ്രന്‍സ്‌

ചാര്‍ളി പടനിലം Published on 23 May, 2012
സൗത്ത്‌വെസ്റ്റ്‌ അമേരിക്കന്‍ ഫാമിലി കോണ്‍ഫ്രന്‍സ്‌
ഹൂസ്റ്റണ്‍: സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആദ്യ ഭദ്രാസന ഫാമിലി കോണ്‍ഫ്രന്‍സിന്റെ നടത്തിപ്പ്‌ കമ്മിറ്റി അഭി. അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കോണ്‍ഫ്രന്‍സ്‌ നടക്കുന്ന ഫ്‌ളോറിഡ ഹയാത്‌ റീഗന്‍സിയില്‍ മേത്രാപോലീത്തയും, ഭദ്രാസന സെക്രടറിയും മറ്റു കമ്മിറ്റി അംഗംങ്ങളോടൊപ്പം സന്ദര്‍ശിച്ചതായും വളരെ മനോഹരമായ സംവിധാനങ്ങളാണ്‌ തയ്യാറാക്കിയിരിയ്‌ക്കുന്നതെന്നും മാര്‍ യൗ സബിയോസ്‌ കമ്മിറ്റിയെ അറിയിച്ചു. പ്രമുഖരായ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി വിവിധ പരിപാടികള്‍ തയ്യാറാക്കി.

കമ്മിറ്റിയോടൊപ്പം ഭദ്രാസന കൗണ്‍സില്‍ അംഗംഗങ്ങളും മീറ്റിംഗില്‍ പങ്കെടുത്തു. സുവനീര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും, രജിസ്‌ട്രേഷന്‍ പുരോഗതിയെപ്പറ്റിയും കമ്മിറ്റി ചര്‍ച്ച ചെയ്‌തു.
സൗത്ത്‌വെസ്റ്റ്‌ അമേരിക്കന്‍ ഫാമിലി കോണ്‍ഫ്രന്‍സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക