നമ്മൾ ഉയർത്തെഴുനേൽക്കുക തന്നെ ചെയ്യും (ഫിലിപ്പ് ചാമത്തിൽ)
fomaa
12-Apr-2020
fomaa
12-Apr-2020

ലോകം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അവസരമാണ് ഇപ്പോൾ.ഒരു ആഘോഷങ്ങളും നമ്മുടെ മനസ്സിൽ ഇപ്പോൾ ഇല്ല .പീഡാനുഭവ കാലത്തിനു ശേഷം ഒരു നല്ല ദിവസം ലോകത്തെ കാത്തിരുന്ന ദിവസമാണിന്ന് .അതുകൊണ്ടു തന്നെ എനിക്ക് ഈ നല്ല ദിവസത്തിൽ ശുഭാപ്തി വിശ്വാസം ഉണ്ട് .
ഈ പ്രതിസന്ധിയിൽ കൂടി കടന്നു പോകുമ്പോഴും ഈ സമയവും കടന്നുപോകുമെന്നും, കഴിഞ്ഞ കാലങ്ങളിൽ ഈ സമൂഹം എങ്ങനെ ജീവിച്ചുവോ അതുപോലെ ഒരു ജീവിതം ലോക സമൂഹത്തിനുണ്ടാകുമെന്നും ആശിക്കാനുള്ള ഒരു അവസരം കൂടിയായിട്ടാണ് ഞാൻ ഈ ഈസ്റ്ററിനെ കാണുന്നത്.പ്രത്യാശയുടെ പൊൻപുലരിയിലേയ്ക്ക് ഉയിർത്തെഴുന്നേറ്റ നിമിഷങ്ങളാണ് ഈസ്റ്റർ നമുക്ക് സമ്മാനിക്കുന്നത് .ഒരു പുതിയ ലോകത്തിനു നാം കാത്തിരിക്കുമ്പോൾ നമുക്ക് ഒരേ മനസോടെ , ആത്മസമർപ്പണത്തോടെ മുന്നോട്ടു നീങ്ങാം .
ലോകം വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആശംസകൾക്ക് പ്രസക്തിയില്ല .അതിജീവിക്കാം ഈ കാലഘട്ടത്തെ...
അതിനായി ഒരേ മനസോടെ പ്രവർത്തിക്കാം ...
കഴിഞ്ഞ ദിവസങ്ങളിൽ നമ്മെ വിട്ടു പിരിഞ്ഞ സുഹൃത്തുക്കളാക്കായി ,അവരുടെ ആത്മാവിനായി ,അവരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കാം
ലോക മലയാളികൾ ഒരേ മനസ്സോടെ, അതിജീവനത്തിനായി, തങ്ങളുടെ ലോകം തിരിച്ചുപിടിക്കാൻ അവരവരുടെ വീടുകളിൽ കഴിയുകയാണ്. കോ വിഡ് 19 എന്ന മഹാമാരിയെ ഇല്ലാതാക്കാൻ സാമൂഹിക അകലം പാലിക്കുകയും, വീടുകളിൽ സുരക്ഷിതരാവുകയും ചെയ്യുക. നാളത്തെ വാർത്തകൾ സന്തോഷം നൽകുന്നതാവട്ടെ. അതിന് നമുക്ക് കരുത്ത് നൽകാൻ ഈ ദിനം ഉപകരിക്കട്ടെ ..
ഈ ദിനം പീഡാനുഭവത്തിൽ നിന്ന് ഉയർപ്പിൻ്റെ സന്ദേശം ലോകത്തിന് നൽകിയ ദിവസമായതിനാൽ നമുക്ക് പ്രതീക്ഷയുണ്ട്. ഏത് പ്രതിസന്ധിയിൽ നിന്നും കരകയറാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന സദ് സന്ദേശം ലോകത്തിന് ലഭിച്ച ദിവസം.ഒരിക്കൽ കൂടി ആഗോള സൗഖ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ട്.
ഫിലിപ്പ് ചാമത്തിൽ
ഫോമാ പ്രസിഡൻ്റ്

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments