Image

പെട്രോളിന്‌ ലിറ്ററിന്‌ 7.50 രൂപ കൂട്ടി; നാളെ കേരളത്തില്‍ ഹര്‍ത്താല്‍

Published on 23 May, 2012
പെട്രോളിന്‌ ലിറ്ററിന്‌ 7.50 രൂപ കൂട്ടി; നാളെ കേരളത്തില്‍ ഹര്‍ത്താല്‍
ന്യൂഡല്‍ഹി: പെട്രോളിന്‌ വീണ്ടും കനത്ത വില വര്‍ധന. ലിറ്ററിന്‌ 7.50 രൂപ കൂട്ടിക്കൊണ്ട്‌ എണ്ണകമ്പനികള്‍ സാധാരണക്കാരന്‌ മേല്‍ കനത്ത ഇരുട്ടടി നല്‍കി. വിലവര്‍ധന ഇന്ന്‌ അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

വിലവര്‍ധനയില്‍ പ്രതിക്ഷേധിച്ച്‌ നാളെ കേരളത്തില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയാണിത്‌. ആറു മാസം മുന്‍പ്‌ മാത്രമാണ്‌ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വില കൂട്ടിയത്‌. എണ്ണക്കമ്പനികള്‍ ലിറ്ററിന്‌ 6.28 രൂപയുടെ വര്‍ധനവാണ്‌ വരുത്തിയത്‌. വാറ്റ്‌ നികുതി കൂടി ചേരുന്നതോടെയാണിത്‌ 7.50 രൂപയാകുന്നത്‌. കേരളത്തില്‍ എട്ടുരൂപയോളം വര്‍ധിക്കുമെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന്‌ സി.പി.ഐ. നേതാവ്‌ ഡി. രാജ ആരോപിച്ചു. യു.പി.എ. ഘടകകക്ഷികളായ എന്‍.സി.പി.യും തൃണമൂല്‍ കോണ്‍ഗ്രസും വിലവര്‍ധനവിനെതിരെ രംഗത്തുവന്നിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക