Image

സൗദിയില്‍ കോവിഡ് ബാധിച്ചു 5 പേര്‍ മരിച്ചു; രോഗബാധിതരുടെ എണ്ണം 4000 കടന്നു

Published on 12 April, 2020
സൗദിയില്‍ കോവിഡ് ബാധിച്ചു 5 പേര്‍ മരിച്ചു; രോഗബാധിതരുടെ എണ്ണം 4000 കടന്നു

റിയാദ്: സൗദിയില്‍ അഞ്ച് പേര്‍ കൂടി മരണത്തിനു കീഴടങ്ങിയതോടെ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചുവരുടെ എണ്ണം 52 ആയി. രോഗബാധിതരുടെ എണ്ണം 4033 കടന്നു. ഇന്നു മാത്രം 382 പേര്‍ക്കാണ് സൗദിയില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 131 പേര്‍ മക്കയിലാണ്. 720 പേര്‍ക്ക് രോഗം സുഖം പ്രാപിച്ചു.

മദീനയില്‍ 95, റിയാദ് (76), ജിദ്ദ (50), ദമാം (15), യാമ്പു (05), സബിത് അല്‍അലയ (03), ഹൊഫൂഫ് (03), അല്‍കോബാര്‍ (01), തായിഫ് (01), മൈസാന്‍ (01), അല്‍ഷംലി (01) എന്നിങ്ങനെയാണ് പുതിയ രോഗികളുടെ പ്രവിശ്യ തിരിച്ചുള്ള കണക്ക്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക