Image

കുവൈത്തില്‍ രോഗവിവരം പങ്കുവയ്ക്കാനും നിര്‍ദ്ദേശം തേടാനും അവസരം

Published on 12 April, 2020
 കുവൈത്തില്‍ രോഗവിവരം പങ്കുവയ്ക്കാനും നിര്‍ദ്ദേശം തേടാനും അവസരം


കുവൈത്ത്: കോവിഡ് എന്ന മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന
കുവൈത്തിലെ മലയാളി സമൂഹത്തിനായി അത്യാവശ്യ ഘട്ടത്തില്‍ ആരോഗ്യരംഗത്തെ വിദഗ്ദ്ധരുമായി രോഗവിവരം പങ്ക് വയ്ക്കാനും നിര്‍ദ്ദേശം തേടാനും അവസരമൊരുങ്ങുന്നു.

ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷന്‍, കുവൈത്തിലെ ആരോഗ്യ രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കല്‍ കെയറിന്റെ സഹകരണത്തോടെയാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നത്.

വിവരങ്ങള്‍ക്ക്: 66036777, 66527628, 97274958.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക