'സംഗീതം സാന്ത്വനം' ഓണ്‍ലൈന്‍ മ്യൂസിക് കാമ്പയിനുമായി സിഡ്‌നിയിലെ പാട്ടുകാര്‍
OCEANIA
12-Apr-2020
OCEANIA
12-Apr-2020
സിഡ്‌നി: സിഡ്‌നിയിലെ സംഗീത സ്‌നേഹികളുടെ നേതൃത്വത്തില്‍ 'സംഗീതം സാന്ത്വനം' ഓണ്‍ ലൈന്‍ മ്യൂസിക്ക് കാമ്പയിന്‍ ആരംഭിച്ചു. ഓസ്‌ട്രേലിയയിലേയും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളി പാട്ടുകാരുമാണ് സംഗീതം സാന്ത്വനം പരിപാടിയില്‍ പങ്കെടുക്കുന്നത്. ഏപ്രില്‍ 10 ന് ആരംഭിച്ച മ്യൂസിക്ക് കാമ്പയിന്‍ ദിനം പ്രതി ഒരു പാട്ട് എന്ന രീതിയില്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കും.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ലോകത്തിലെ എല്ലാ മലയാളികള്‍ക്കും സന്തോഷവും സ്‌നേഹവും സമാധാനവും ആശംസിച്ചുകൊണ്ടാണ് പാട്ടുകാര്‍ തങ്ങളുടെ ഗാനങ്ങള്‍ സമര്‍പ്പിക്കുന്നത്. പാട്ടുകള്‍ക്കുപുറമേ തബല, സാക്‌സഫോണ്‍ , പിയാനോ എന്നീ ഉപകരണ സംഗീതവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിഡ്‌നി മലയാളം ലൈവ് എന്ന യുട്യൂബ് ചാനലിലൂടെയും ( https://www.youtube.com/channel/UCoTqqXQXH65b3Jl15xnqKqA), ഫേസ്ബുക്ക് പേജിലൂടെയുമാണ് സംഗീതം സാന്ത്വനം പ്രേക്ഷകരിലെത്തുക.
റിപ്പോര്‍ട്ട്: സന്തോഷ് ജോസഫ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments