Image

മോര്‍ട്ട്‌ഗേജ് തവണ അടവ് മാറ്റി വയ്ക്കുന്നത് നല്ലതൊ? ചതി പറ്റരുത്

Published on 12 April, 2020
മോര്‍ട്ട്‌ഗേജ് തവണ അടവ് മാറ്റി വയ്ക്കുന്നത് നല്ലതൊ? ചതി പറ്റരുത്
ന്യു യോര്‍ക്ക്: കോവിഡ് പ്രമാണിച്ച് ഫെഡറല്‍ ഗവണ്മെന്റ് പ്രഖ്യാപിച്ച ആനുകൂല്യങ്ങളില്‍മോര്‍ട്ട് ഗേജ്, ക്രെഡിറ്റ് കാര്‍ഡ് അടവുകള്‍ക്ക് താല്ക്കാലികാശ്വാസം നല്കണമെന്ന് ധനകാര്യ സ്ഥാപനങ്ങളോടാവശ്യപ്പെട്ടിരുന്നു. ഇതനുസുരച്ച്ബാങ്കുകളും മറ്റും ചില ഇളവും പ്രഖ്യാപിച്ചു-തല്ക്കാല്‌ത്തേക്ക്, പിന്നെ കൊടുക്കണമെന്നത് മറക്കരുത്!.

ഇതില്‍ ഒന്നാണു മോര്‍ട്ട്‌ഗേജ് ഫൊര്‍ബിയറന്‍സ്. മൂന്നു മാസത്തെക്കു മോര്‍ട്ട്‌ഗേജ് കൊടുക്കാതിരിക്കാം. മൂന്നു മാസം കഴിഞ്ഞ് ഇത് ഒരുമിച്ചു കൊടുക്കാം (എവിടെ നിന്ന് എടുത്ത് കൊടുക്കും എന്നു പറയില്ലല്ലൊ) അല്ലെങ്കില്‍ അത് തവണയാക്കാം. അതുമല്ലെങ്കില്‍ മൊത്തം തവണകള്‍ വര്‍ദ്ധിപ്പിച്ച് തരും.

പക്ഷെ അപ്പോള്‍ അവര്‍ മോര്‍ട്ട്‌ഗേജ് കരാര്‍ പുതുക്കി എഴുതിയെന്നു വരും. വ്യ്വസ്ഥകളില്‍ മാറ്റം വരാം. ഓരോ ബാങ്കിനും നയം വ്യത്യസ്തമെന്ന് മറക്കരുത്.

തല്ക്കാലം ഇതൊക്കെ ഒരു ആശ്വാസമാണ്. പക്ഷെ അമേരിക്കന്‍ കമ്പനികളോടിടപെടുമ്പോള്‍ എങ്ങനെ നമ്മളെ വഹിക്കാമെന്നതാണു അവരുടെ നയമെന്നത് മറക്കരുത്.

തല്ക്കാലം തുക അടച്ചില്ലെങ്കില്‍ വിവരമ് ക്രെഡിറ്റ് ബ്യൂറോക്ക് ഒന്നും കൊടുക്കില്ല, ക്രെഡിറ്റിനെ ബധിക്കില്ല. പക്ഷെ എന്നെങ്കിലും വീട് റീ-ഫൈനാന്‍സ് ചെയ്യാനോ, പുതിയത് വാങ്ങാനോ നോക്കുമ്പോള്‍ ക്രെഡിറ്റ് കാണണമെന്നില്ല.

ഇപ്പോള്‍ അടക്കാന്‍ വൈകുന്ന അക്കൗണ്ടുകള്‍ പിന്നീട് അടവു മുടങ്ങിയത് (ഡെലിങ്ക്വന്റ്) ആയാണു കാണുക. ബാങ്കുകള്‍ക്കും മറ്റും പണം നല്‍കുന്ന ഫ്രെഡ്ഡി മാക്ക്, ഫാനി മേ എന്നിവയുടെ വ്യവസ്ഥ അതാണ്. അങ്ങനെ വരുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ താഴെ പോയെന്നിരിക്കും. വായ്പ കിട്ടാതെ വരാം.

ഈ സാഹചര്യത്തില്‍ എന്തെങ്കിലും കഴിവുണ്ടെങ്കില്‍ മോര്‍ട്ട്‌ഗേജ് അടക്കുന്നതാണു ബുദ്ധിയെന്ന് ന്യു യോര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബാങ്കിംഗ് രംഗത്തുള്ള വിന്‍സന്റ് സിറിയക്ക് ചൂണ്ടിക്കാട്ടുന്നു. ചതിക്കുഴികള്‍ എവിടെയൊക്കെ എന്ന് ഇപ്പോള്‍ അറിയണമെന്നില്ല.
Join WhatsApp News
Ninan Mathulla 2020-04-12 10:06:13
Thanks for the timely advice.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക